Sauditimesonline

chippi
റിയാദില്‍ മരിച്ച നഴ്‌സ് ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഡിജിറ്റല്‍ പരിവര്‍ത്തനം; സൗദിക്ക് നേട്ടം

റിയാദ്: ഡിജിറ്റല്‍ സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിലും അതിവേഗം ഡിജിറ്റല്‍ പരിവര്‍ത്തനം നടപ്പിലാക്കുന്നതിലും സൗദി അറേബ്യക്ക് നാലാം സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുളള ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയനാണ് ഇക്കാര്യം അറിയിച്ചത്.

ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും ആഗോള തലത്തില്‍ നാലാം സ്ഥാനവുമാണ് സൗദി അറേബ്യക്കുളളത്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് സുസ്ഥിരമായ സംവിധാനം ഒരുക്കുന്നതിന് സൗദി അറേബ്യക്ക് കഴിഞ്ഞെന്നു ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും നല്‍കിയപിന്തുണയുടെ ഫലമായാണ് രാജ്യം കൈവരിച്ച ആഗോള നേട്ടമെന്ന് സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഗവര്‍ണര്‍ ഡോ. മുഹമ്മദ് ബിന്‍ സൗദ് അല്‍ തമീമി പറഞ്ഞു,

വിഷന്‍ 2030, ശക്തവും കാര്യക്ഷമവുമായ ടെലികമ്മ്യൂണിക്കേഷന്‍, ഐടി മേഖലയ്ക്ക് അടിത്തറയിട്ടു. അന്താരാഷ്ട്ര രംഗത്തെ മുന്നറ്റത്തിന് അനുസൃതമായി ഡിജിറ്റല്‍ പരിവര്‍ത്തനത്തിനു ഇതു സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top