Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തിലെ കണക്ക് പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് എട്ട് ശതമാനമാണെന്നും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് നടപ്പിലാക്കുകയും യുവ ജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും ചെയ്തതോടെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.

കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തില്‍ 9.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 8 ശതമാനമായി നാലാം പാദത്തില്‍ കുറഞ്ഞു. പുരുഷന്‍മാരുടെ തൊഴിലില്ലായ്മ നിരക്ക് 2.3 ശതമാനവും സ്ത്രീകളുടേത് 12.9 ശതമാനവുമാണ്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ 22 ലക്ഷം ജീവനക്കാര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം 8.7 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ജി20 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിതെന്നും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top