Sauditimesonline

1 alif
ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

ബീകോണ്‍ കണ്‍സള്‍ട്ടന്‍സി റിയാദ് ശാഖ ഉദ്ഘാടനം ഇന്ന്

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് സേവന ഏജന്‍സി ‘ബികോണ്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി’ ഗ്രൂപ്പ് റിയാദ് ഒലയയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് ഒലയ അല്‍ അര്‍സില്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അതിയ്യ ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സംരംഭക ലൈസന്‍സ്, ഓഡിറ്റിങ് സര്‍വീസ്, ലീഗല്‍ കണ്‍സണ്‍ട്ടന്റ്‌സി, ബിസിനസ്സ് കണ്‍സല്‍ട്ടന്റ് തുടങ്ങിയ സേവനങ്ങളാണ് ബീക്കോണിന്റെ പ്രധാന മേഖല. ജിദ്ദ ആസ്ഥാനമായ സ്ഥാപനത്തിന്റെ ശാഖയാണ് റിയാദില്‍ ആരംഭിക്കുന്നതെന്ന് ബീകോണ്‍ പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വാണിജ്യ താല്‍പര്യത്തിനപ്പുറത്ത് സൗദി അറേബ്യ വിദേശികള്‍ക്കായി തുറന്നു നല്‍കിയ പുതിയ സംരംഭക സാധ്യതകള്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ സമൂഹത്തിന് ഏറ്റവും കുറഞ്ഞ ചിലവില്‍ സാധ്യമാക്കുകയാണ് ബികോണ്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗ്രൂപ്പ് സി എം ഡി അലി അക്ബര്‍ പട്ടര്‍കടവന്‍ പറഞ്ഞു.

രേഖകള്‍ എല്ലാം തയ്യാറായി കഴിഞ്ഞാല്‍ ആഴ്ചകള്‍ക്കകം മന്ത്രാലയത്തിന്റെ ലൈസന്‍സ് നേടാന്‍ ആവശ്യമായ മുഴുവന്‍ സഹായങ്ങളും ബികോണ്‍ ലഭ്യമാക്കും. ഈ വര്‍ഷം ഏപ്രില്‍ 30ന് (സാമ്പത്തിക വര്‍ഷം) അവസാനിച്ച കോര്‍പറേറ്റ് ടാക്‌സ് ഫയലിങ്ങ് കൃത്യതയോടെ പൂര്‍ത്തിയക്കി നൂറുശതമാനം ഉപഭോക്താക്കളോടു നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.

ഭാരിച്ച സേവന നിരക്ക് ഈടാക്കാതെയും സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബീക്കോണിന് ജിദ്ദ ഉള്‍പ്പടെയുള്ള സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ സംതൃപ്തരായ ഉപഭോക്താക്കളുണ്ടെന്ന് ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് തമ്മാര്‍ അവകാശപ്പെട്ടു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അലി അക്ബര്‍ പട്ടര്‍കടവന്‍, ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് തമ്മാര്‍, നിയമോപദേശകാന്‍ ഖാലിദ് സുബ്ഹി, എക്‌സികുട്ടീവ് മാനേജര്‍മാരായ മുബിനുല്‍ ഹക്ക്, ഇജാസ് എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top