റിയാദ്: ലൈവ് മീഡിയാ അക്കാദമി സൗദിടൈംസിന്റെ സഹകരണത്തോടെ നടത്തിയ ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രെയ്‌നിംഗ് കോണ്‍വൊകേഷന്‍ സെറിമണി നാളെ (2023 മെയ് 4) നടക്കും. ബത്ഹ അപ്പോളൊ ഡിമോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8ന് പരിപാടികള്‍ ആരംഭിക്കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അവതരിപ്പിക്കുന്ന വീഡിയോ പ്രസന്റേഷനാണ് മുഖ്യ ആകര്‍ഷണം. യാത്ര, പൈതൃകം, അഭിമുഖം, ഇംഗ്‌ളീഷ് ന്യൂസ്, സ്‌പോട്‌സ്, ബ്രേകിംഗ് ന്യൂസ് തുടങ്ങിയ വിഭാഗങ്ങില്‍ വീഡിയോ പ്രദര്‍ശിപ്പിക്കും. നിര്‍മിത ബുദ്ധിയും മാധ്യമ നൈതികതയും എന്ന വിഷയവും അവതരിപ്പിക്കും.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മീരാ റഹ്മാന്‍, റോയിട്ടേഴ്‌സ് റീജിയനല്‍ മാനേജര്‍ നവാസ് റഷീദ്, സൈബര്‍ സുരക്ഷാ വിദഗ്ദന്‍ അമീര്‍ ഖാന്‍, മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി നൗഫല്‍ പാലക്കാടന്‍, വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച മൈമൂന അബ്ബാസ്, സുഷ്മ ഷാന്‍, ഷിഹാബ് കൊട്ടുകാട്, ഡോ. കെ ആര്‍ ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, അഷ്‌റഫ് വേങ്ങാട്ട്, സജിന്‍ നിഷാന്‍ എന്നിവര്‍ പങ്കെടുക്കും.
ആറു മാസം നീണ്ടുനിന്ന പരിശീലനത്തില്‍ വാര്‍ത്താ ഘടന, വാര്‍ത്താ ശേഖരണം, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫീച്ചര്‍ റൈറ്റിംഗ്, ന്യൂസ് ഫോട്ടോഗ്രഫി, ക്യാമറ, മൊബൈല്‍ ഫോണ്‍ ഷൂടിംഗ്, വിഷ്വല്‍ എഡിറ്റിംഗ്, സൗണ്ട് റിക്കോര്‍ഡിംഗ്, ടെലിവിഷന്‍ വാര്‍ത്തകള്‍, ന്യൂസ് പ്രൊഡക്ഷന്‍, ന്യൂസ് ഫോട്ടോഗ്രഫി, പത്രസ്വാതന്ത്ര്യം, മീഡിയാ എതിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ്, ടിവി ആങ്കറിംഗ്, വോയ്‌സ് ഓവര്‍, സൈബര്‍ ലോകത്തെ സാധ്യതകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.