
മക്ക: ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ സീസണില്‍ ഇതുവരെ അറുപത് ലക്ഷം തീര്‍ഥാടകരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മക്കയും മദീനയും സന്ദര്‍ശിച്ചത്. എട്ടു മാസത്തിനിടെയാണ് ഇത്രയും തീര്‍ഥാടകര്‍ സൗദിയിലെത്തിയത്. മാസം ശരാശരി ഏഴര ലക്ഷം തീര്‍ഥാടകര്‍ എത്തുന്നുണ്ട്. റമദാനില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും.
അടുത്ത വര്‍ഷം ഒരു കോടി ഇരുപത് ലക്ഷം ഉംറ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താനില്‍നിന്നാണ് ഈ സീസണില്‍ ഏറ്റവുംകൂടുതല്‍ തീര്‍ഥാടകരെത്തിയത്. 5.8 ലക്ഷം തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നെത്തി.
അതേസമയം, റമദാനെ വരവേല്‍ക്കാന്‍ പുണ്യ നഗരങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദിവസവും 1.25 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ ഹറമില്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






