
റിയാദ്: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചികിത്സാവിധികളും ഒറ്റമൂലികളും അന്ധമായി പിന്തുടരുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സഫാമക്കാ പോളിക്‌ളിനിക്കിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ.മുഹമ്മദ് ലബ്ബ പറഞ്ഞു. വ്യാജ ചികിത്സാ പ്രചാരകര്‍ ഇഡിയറ്റ് സിണ്ട്രോം വക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു.
കേളി കലാ സാംസ്‌കാരിക വേദിയുടെ പത്തൊന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ആധുനിക ജീവിത ശൈലിയും രോഗങ്ങളും’എന്ന വിഷയത്തില്‍ സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ബദിയ ഏരിയ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആധുനിക ഭക്ഷണരീതികളും അതിന്റെ ദൂഷ്യവശങ്ങളും’ എന്ന വിഷയം രജീഷ നിസ്സാം അവതരിപ്പിച്ചു.
ബദിയയില്‍ നടന്ന പരിപാടിയില്‍ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ സത്യവാന്‍ അദ്ധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, പ്രഭാകരന്‍, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി.കെ.വി, ഏരിയ പ്രസിഡന്റ് മധു എലത്തൂര്‍, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ബദിയ കുടുംബവേദി സെക്രട്ടറി ബിന്ദു മധു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും ഏരിയാ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ നിസ്സാം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






