Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

സൗദി അറേബ്യയുടെ പതാക; കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ജെഴ്‌സി: മലയാളി താരം ജര്‍മ്മനിയില്‍

റിയാദ്: സൗദി അറേബ്യയുടെ പതാകയേന്തി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ജെഴ്‌സിയണിഞ്ഞ് രാജ്യാന്തര യൂണിവേഴ്‌സിറ്റി ഗെയിംസില്‍ മലയാളി ബാഡ്മിന്റണ്‍ താരം. കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസയാണ് ജൂലൈ 27 വരെ ജര്‍മ്മനിയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഖദീജ, കഴിഞ്ഞ വര്‍ഷത്തെ യൂനിവേഴ്‌സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യനാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പേരില്‍ സൗദി യൂനിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് ജര്‍മ്മനിയിലെ മള്‍ഹൈം ആന്‍ ഡെര്‍ റൂര്‍ സിറ്റിയിലെ വെസ്‌റ്റെനെര്‍ജി സ്‌പോര്‍ട് സ്‌റ്റേഡിയത്തിലാണ് മത്സരം. വനിതാ സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളില്‍ ഖദീജ മാറ്റുരക്കും.

അടുത്ത ഒളിമ്പിക്‌സ് മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുളള ദേശീയ ബാഡ്മിന്റണ്‍ ടീമില്‍ ഖദീജ അംഗമാണ്. സൗദി ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായി മൂന്നു തവണ സ്വര്‍ണ മെഡല്‍ ജേതാവാണ്. കിംഗ്ഡം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും സ്വര്‍ണം നേടിയിരുന്നു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര മത്സരങ്ങളിലും ഖദീജ കഴിഞ്ഞ വര്‍ഷങ്ങളിഫ കരുത്തു തെളിയിച്ചിരുന്നു. ജര്‍മ്മനിയിലേയ്ക്കു പോയ ആറംഗ ബാഡ്മിന്റണ്‍ സംഘത്തിലെ ഏക വനിതയും ഖദീജ ആണ്. മഹദ് ഷാഹ് ശൈഖ്, യാസന്‍ നസീഹ് സൈഗ്, ആദില്‍ ഇബ്രാഹിം അല്‍ മുഖൈമര്‍, അബ്ദുല്‍ അസീസ് ബന്ദര്‍ സര്‍ദാര്‍ എന്നിവരാണ് സംഘത്തിലുളളത്.

150തിലധികം രാജ്യങ്ങളില്‍ നിന്നായി 8,500 വിദ്യാര്‍ത്ഥികളും ഒഫീഷ്യലുകളുമാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 2025ലെ ലോകത്തെ ഏറ്റവും വലിയ മള്‍ട്ടി സ്‌പോര്‍ട്‌സ് മേളകളില്‍ ഒന്നാണിത്. ജര്‍മ്മനിയിലെ ബോചം, ഡ്യൂസ്ബര്‍ഗ്, എസ്സെന്‍, മള്‍ഹൈം ആന്‍ ഡെര്‍ റൂര്‍, ഹേഗന്‍, ബെര്‍ലിന്‍ തുടങ്ങി എട്ട് നഗരങ്ങളിലാണ് രാജ്യാന്തര യൂനിവേഴ്‌സിറ്റി ഗെയിംസിന് വേദി ഒരുക്കിയിട്ടുളളത്.

റിയാദില്‍ ഐടി എഞ്ചിനീയറായ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ്, ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. കോഴിക്കോട് ദേവഗിരി കോളേജില്‍ സ്‌പോര്‍ട്‌സ് മാനേജ്മന്റ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. എട്ട് വയസ് മുതല്‍ പിതാവ് അബ്ദുല്‍ ലത്തീഫിനൊപ്പം റിയാദിലെ മലയാളികളുടെ ബാഡ്മിന്റണ്‍ ക്ലബായ സിന്‍മാര്‍ അക്കാദമിയിലാണ് ഖദീജ കളിച്ചു തുടങ്ങിയത്. കഴിഞ്ഞ സിബിഎസ്ഇ ദേശീയ കായിക മേളയില്‍ റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച ഖദീജ നിസ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയിരുന്നു. സൗദിയിലെ സിബിഎസ്ഇ സ്‌കൂകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top