Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

നിമിഷ പ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

റിയാദ്: പുതുപ്പള്ളി എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ കാത്തു യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ യമന്റെ അധിക ചുമതല വഹിക്കുന്ന അംബാസഡറുമായി ചര്‍ച്ച ചെയ്തു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡി.സി.എം അബു മാത്തന്‍ ജോര്‍ജും ഒഐസിസി നേതാക്കളും സന്നിഹിതരായിരുന്നു.

ഇന്ത്യക്കാരുടെ കാര്യത്തില്‍ എംബസി നല്‍കുന്ന സേവനങ്ങള്‍, കാലാവധി തീര്‍ന്ന ഇക്കാമ പുതുക്കുക, ഹുറുബുകാരുടെ എക്‌സിറ്റ് വിസ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധങ്ങളായ വിഷയങ്ങളും ചര്‍ച്ച ചെയ്തു. എംബസി വെല്‍ഫെയര്‍ വിംഗ് കോണ്‍സുലര്‍ സാബിര്‍, ഒഐസിസി നേതാക്കളായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, റഷീദ് കൊളത്തറ, ബാലു കുട്ടന്‍ എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top