
റിയാദ്: അല്‍ മസീഫ് ക്ലിനിക്കുമായി സഹകരിച്ചു റിയാദ് കെ.എം.സി.സി മുറൂജ് ഏരിയ കമ്മറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഖാലിദ് പറമ്പില്‍പീടിക അധ്യക്ഷത വഹിച്ചു.

പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ.അമീന ഹസന് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കെ.എം.സി.സി അംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കും തുടര്‍ ചികിത്സക്കായി പ്രത്യേക ഡിസ്കൗണ്ടുകള്‍ നേടുന്നതിന് പ്രിവിലേജ് കാര്‍ഡിന്റെ പ്രകാശനം മസീഫ് ക്ലിനിക് എം.ഡി മുഷ്താഖ് അലി നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍വിംഗ് ചെയര്മാന് റഫീഖ് മഞ്ചേരി ആദ്യ കാര്‍ഡ് വിതരണം ചെയ്തു.

കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ്സ്, രക്തസമ്മര്‍ദ്ദം, പ്രമേഹം, ശരീര ഭാര സൂചിക (ബിഎംഐ) തുടങ്ങിയ ടെസ്റ്റുകളും ജനറല്‍ വിഭാഗത്തില്‍ ഡോ.അമീന ഹസ്സന്, ഡെന്റല്‍ വിഭാഗത്തില്‍ ഡോ.കൃഷ്ണ മോഹന്‍ എന്നിവരുടെ സേവനവും ലഭ്യമായിരുന്നു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് നാസര്‍ മാങ്കാവ്, ജില്ലാ കമ്മറ്റി ഭാരവാഹികളായ മജീദ് മണ്ണാര്‍മല, കരീം കനാപുറം മുറൂജ് ഏരിയ ചെയര്മാന് ഇബ്രാഹിം ഓമശ്ശേരി എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഭാരവാഹികളായ ഹംസ വളരാട്, പരീദ് കുട്ടി ആയക്കാട്, ഹാരിസ് കളത്തിങ്ങല്‍, സമദ് കൊറളോട്ടി, റിയാസ് കോഴിക്കോട് , അബ്ദുല്‍ കരീം എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ഗഫൂര്‍ പുഴക്കാട്ടിരി, നിഷാദ് കരിപ്പൂര്‍ എന്നിവര്‍ ഫാമിലികള്‍ അടങ്ങിയ ഇരുനൂറോളം പേരുടെ രെജിസ്ട്രേഷന് നേതൃത്വം നല്കി. മുറൂജ് ഏരിയ കെ.എം.സി.സി പ്രവര്‍ത്തകര്‍, മസീഫ് ക്ലിനിക് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി ഷബീര്‍ കളത്തില്‍ ചടങ്ങില്‍ സ്വാഗതവും ട്രഷറര്‍ ഷബീറലി ഒതായി നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






