Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഹരിലാലിനും രാജേഷിനും കേളി യാത്രയയപ്പു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗവും ഉമ്മുല്‍ഹമാം നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റുമായ ഹരിലാല്‍ ബാബുവിനും ഉമ്മുല്‍ഹമാം നോര്‍ത്ത് യൂണിറ്റ് അംഗം രാജേഷിനും യാത്രയയപ്പു നല്‍കി. റിയാദിലെ ബിന്‍ ലാദന്‍ കമ്പനിയില്‍ 13 വര്‍ഷം സേവനം അനുഷ്ഠിച്ച ഇരുവരും തൃശൂര്‍ കൊടകര സ്വദേശികളാണ്.

ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. ഉമ്മുല്‍ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢന്‍, ഏരിയ ട്രഷറര്‍ സുരേഷ് പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്‍കലാം, വിപീഷ് രാജന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ അനില്‍ കുമാര്‍, അബ്ദുസലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയക്ക് വേണ്ടി സെക്രട്ടറി നൗഫല്‍ സിദ്ദിഖും ഉമ്മുല്‍ ഹമാം നോര്‍ത്ത് യൂണിറ്റിന് വേണ്ടി ആക്ടിംഗ് സെക്രട്ടറി പാര്‍ത്ഥനും, ട്രഷറര്‍ ജയന്‍ എന്‍.കെ യും ഉപഹാരങ്ങള്‍ സമ്മാനിച്ചു. യാത്രയയപ്പ് ചടങ്ങിന് ഏരിയ സെക്രട്ടറി സ്വാഗതവും യാത്രയയപ്പിന് ഹരിലാല്‍ ബാബു, രാജേഷ് എന്നിവര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top