Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കേളി ടിഎസ്ടി കപ്പ് ക്രിക്കറ്റ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ഓഗസ്റ്റ് 15ന്

റിയാദ്: രണ്ടാമത് ‘കേളി–ടിഎസ്ടി കപ്പ്’ ക്രിക്കറ്റ് ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 15ന് നടക്കും. ഒന്‍പതാമത് കേളി സുലൈ ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് മത്സരം. കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങളുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളാണ് അരങ്ങേറുന്നത്.

സുലൈ എം.സി.എ, ടെക്‌നോമാക്ക് ഗ്രൗണ്ടുകളിലാണ് മത്സരം. ആദ്യ മത്സരത്തില്‍ കിങ്‌സ് മലാസ് രത്‌നഗിരി റോയല്‍സിനേയും രണ്ടാം മത്സരത്തില്‍ ഉസ്താദ് ഇലവന്‍ റിയാദ് വാരിയേഴ്‌സിനേയും നേരിുെം. മൂന്നാം മത്സരത്തില്‍ ട്രാവന്‍കൂര്‍ ഐ.ടി.എല്ലിനേയും നാലാം മത്സരത്തില്‍ റോക്ക്സ്റ്റാര്‍സ് സി.സി, റിബെല്‍സ് റിയാദും ഏറ്റുമുട്ടും.
ടൂര്‍ണമെന്റിന്റെ രണ്ടാം വാരത്തിലെ മത്സരങ്ങളില്‍ ഐ.ടി.എല്‍ പി.സി.ഡബ്ല്യു.എഫ് റിയാദിനെതിരെ 4 വിക്കറ്റിനും, റോക്ക്സ്റ്റാര്‍സ് സി.സി ഒലയ ക്രിക്കറ്റ് ക്ലബ്ബിനെ 6 വിക്കറ്റിനും പരാജയപ്പെടുത്തി. ഐ.ടി.എല്‍ന്റെ മുസ്തഫ കലന്ദര്‍, റോക്ക്സ്റ്റാര്‍സിന്റെ ഇമ്രാന്‍ എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. കേളി സുലൈ രക്ഷാധികാരി സമിതി അംഗം നാസര്‍ കാരക്കുന്നും, കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ടും മികച്ച കളിക്കാര്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ അധ്യക്ഷനായ ചടങ്ങില്‍ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ റീജേഷ് രയരോത്ത് മത്സര ഫലങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, തോയ്ബ്, രാഗേഷ്, അഭിലാഷ്, സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, കൃഷ്ണന്‍ കുട്ടി, സുനില്‍ കുമാര്‍, ഇസ്മായില്‍, നവാസ്, പ്രകാശന്‍, സത്യപ്രമോദ്, ഹാരിസ്, ജോസ്, അബ്ദുല്‍ സലാം, സംസീര്‍, നാസര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മത്സര നടത്തിപ്പിന് നേതൃത്വം നല്‍കി. കേളി സുലൈ ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതവും ഏരിയ പ്രസിഡന്റ് ജോര്‍ജ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top