Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

കെഎസ്‌യു പ്രവര്‍ത്തനങ്ങള്‍ക്കു സഹായവുമായി ഒഐസിസി തൃശൂര്‍

തൃശൂര്‍: ജനാധിപത്യ ബോധമുള്ള തലമുറയ്ക്ക് കരുത്തു പകരാന്‍ കെഎസ്‌യുവിന് ഒഐസിസി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ധന സഹായം. ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് കെ.എസ്.യു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചുമതലയുള്ള സംസ്ഥാന കണ്‍വീനര്‍ ആസിഫ് മുഹമ്മദിന് സഹായം കൈമാറി. യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് സഹായം കൈമാറിയത്. ഡിസിസി ജനറല്‍ സെക്രട്ടറി സി.എസ് രവീന്ദ്രന്‍, കൈപ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനില്‍.പി.മേനോന്‍,

ഒഐസിസി ജില്ലാ മുന്‍ പ്രസിഡന്റ് ബെന്നി വാടാനപ്പള്ളി, കരയാമുട്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എച്ച് കബീര്‍, മതിലകം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എസ് ശശി, മജീദ് മതിലകം, കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്ലം പുന്നിലത്ത്, നിയോജകമണ്ഡലം കെഎസ്‌യു പ്രസിഡന്റ് എഡ്വിന്‍ റാഫേല്‍, കെഎസ്‌യു കെകെടിഎം കോളേജ് യൂണിറ്റ് പ്രസിഡന്റ് റിസ്വാന്‍, അസ്മാബി കോളേജ് യൂണിറ്റ് സെക്രട്ടറി നിസാം അസീസ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top