
റിയാദ്: യാതന അനുഭവിക്കുന്ന പലസ്തീന്‍ ജനതയുടെ സമാധാനത്തിനു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐസിഎഫ്) പ്രാര്‍ത്ഥനാ സംഗമം നടത്തി. മാസങ്ങളായി പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പട്ടിണി കിടന്നും ചികിത്സ നിഷേധിച്ചും അങ്ങേയറ്റം നരകയാതന അനുഭവിക്കുകയാണ്. നിരാലംബരുടെ നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുന്ന ക്രൂരതകളാണ് ഗസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കാറ്റില്‍ പറത്തിയാണ് ഇസ്രായേല്‍ അതിക്രമം. 22 മാസമായി ഗാസയില്‍ കിരാത ആക്രമണം തുടരുക മാത്രമല്ല ലോകത്തുള്ള എല്ലാ സ്‌നേഹികളെ വെല്ലുവിളിച്ചാണ് വംശഹത്യയുടെ പരീക്ഷണശാലയായി ഗാസയെ മാറ്റിയിരിക്കുന്നത്. ഇസ്രായേലിന്റെ ഇത്തരം മനുഷ്യത്വ വിരുദ്ധതക്ക് എതിരെ ലോക മനസ്സാക്ഷി ഉണര്‍ത്തുന്നതിന് വേണ്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അഹ്വാനപ്രകാരമാണ് ഐഎസ്എഫ് പ്രാര്‍ത്ഥനാ സംഗമം നടത്തിയത്. ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിന് ഐസിഎഫ് റീജിയന്‍ പ്രെസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






