Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

പൊരുതി നേടിയ സ്വാതന്ത്ര്യം ഓരോ പൗരനും അവകാശപ്പെട്ടത്

ജുബൈല്‍: സാമ്രാജ്യ ശക്തികളില്‍ നിന്നു പൂര്‍വികര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം രാജ്യത്ത് പിറക്കുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് കലാലയം സാംസ്‌കാരിക വേദി. ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്‌കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളില്‍ ഓരോ പൗരനും ജാഗ്രത വേണം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജുബൈല്‍ കിംസ് ഹാളില്‍ സംഘടിപ്പിച്ച ‘രംഗ് എ ആസാദി’ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഐ.എം.സി.സി നാഷണല്‍ സെക്രട്ടറി നവാഫ് ഒ.സി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ ജുബൈല്‍ സോണ്‍ ചെയര്‍മാന്‍ താജുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കലാലയം കണ്‍വീനര്‍ ജഅ്ഫര്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ‘രംഗ് എ ആസാദി’ പ്രമേയത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ഹംജദ് ഖാന്‍ മാവൂര്‍ (ഐസിഎഫ്), ശഫീഖ് കുംബള (ആര്‍എസ്‌സി സൗദി ഈസ്റ്റ് നാഷനല്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍താഫ് കൊടിയമ്മ സ്വാ?ഗതവും നസീഹുല്‍ ഹഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top