Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഹായില്‍ സെവന്‍ സ്റ്റാര്‍

ഹായില്‍: ഇന്ത്യയുടെ 79-ാമത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സെവന്‍സ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫുട്ട്‌ബോള്‍ ടൂര്‍ണ്ണമെന്റു സംഘടിപ്പിച്ചു. വിവിധ ആഘോഷ പരിപാടികളും അരങ്ങേറി. ഹൈലിലെ ബര്‍സാന്‍ ഡര്‍ബി സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഫ്‌സല്‍ കായംകുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെഎംസിസി പ്രതിനിധികളായ ബഷീര്‍ മാള, ബാപ്പു എസ്റ്ററ്റുമുക്ക്, നവേദയ പ്രതിനിധികളായ ഹര്‍ഷദ്, ജസില്‍ കുന്നക്കാവ്, നൗഫല്‍ പറക്കുന്ന്, ഡോ. അരവിന്ദ് ശിവന്‍, നസീര്‍ മുക്കം എന്നിവര്‍ സംബന്ധിച്ചു.

വിന്നേഴ്‌സിന് അല്‍ ഹബീബ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ക്യാഷ് അവാര്‍ഡും ഹോസ്പിറ്റല്‍ എംഡി നിസാം പാറക്കോടും, റണ്ണേഴ്‌സായ സെവന്‍സ്റ്റാര്‍ ടീമിന് സാഖ് ബ്രോസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ക്യാഷ് അവാര്‍ഡും അല്‍ അസ്‌റാര്‍ എം ഡി രാഖി മുഹമ്മദും സമ്മാനിച്ചു. മിദ്‌ലാജ് സെവന്‍സ്റ്റാര്‍ (ബെസ്റ്റ് പ്ലയര്‍), റിഷാദ് തറവാട് ബുറൈദ (ബെസ്റ്റ് ഗോള്‍കീപ്പര്‍), സാദു തറവാട് ബുറൈദ (ബെസ്റ്റ് ഡിഫന്‍ഡര്‍), സീദീഖ് തറവാട് ബുറൈദ (ടോപ് സ്‌കോറര്‍) എന്നിവരെ തെരഞ്ഞെടുത്തു. താജുദ്ധീന്‍ ഓമശ്ശേരി,ഫാറൂഖ് കരുവമ്പോയില്‍, ജീറാന്‍ ഓമശ്ശേരി, മെഹ്‌റൂഫ് കണ്ണൂര്‍, യാക്കൂബ്, ഷഫീഖ് വാടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ലബ്ബ് ട്രഷറര്‍ മുഹ്‌സിന്‍ കൊടുവള്ളി സ്വാഗതം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top