Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും: പിഎംഎ സലാം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ റിയാദ് ഓഐസിസി മലപ്പുറം ജില്ല നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്റെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തു. കേരളത്തിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം അദ്ദേഹവുമായി പങ്കുവെച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പിഎംഎ സലാം അഭിപ്രായപ്പെട്ടു. വര്‍ക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍, ജോയിന്റ് ട്രഷറര്‍ ഷറഫു ചിറ്റന്‍, വൈസ് പ്രസിഡന്റ് ഉണ്ണി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top