
റിയാദ്: രണ്ട് മാസം നീണ്ട റിയാദ് കെഎംസിസി സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഉത്സവത്തിന് തിരശീല വീണപ്പോള്‍ ബ്ലാക് ആന്റ് വൈറ്റ് റയിന്‍ബോ എഫ് സി ചാമ്പ്യന്‍മാര്‍. ദിറാബ് ദുറത്ത് മലാബ് സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തിയാണ് അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ യൂത്ത് ഇന്ത്യ സോക്കറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്.

മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റില്‍ ബ്ലാക് ആന്റ് വൈറ്റിന്റെ സംഘടിതമായ നീക്കത്തിനൊടുവില്‍ വലത് മൂലയില്‍ നിന്ന് മുന്നേറ്റനിര താരം ജംഷീര്‍ തൊടുത്തുവിട്ട അതിമനോഹരമായ ഷോട്ട് യൂത്ത് ഇന്ത്യ എഫ് സി യുടെ ഗോള്‍ കീപ്പറെ മറികടന്ന് പോസ്റ്റില്‍ പതിച്ചു. ഗോള്‍ നേടിയ ആവേശത്തില്‍ ഇരച്ചു കേറിയ ബഌക്ക് ആന്റ് വൈറ്റ് താരങ്ങള്‍ നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുപതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുഹമ്മദ് റാഫി ഗോളാക്കി. (2-0). ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ യൂത്ത് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരം ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ ആരംഭത്തില്‍ ഇരു ഗോള്‍ മുഖത്തും നിരവധി ഗോള്‍ അവസരങ്ങള്‍ കണ്ടെങ്കിലും മുതലാക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല. കളിയുടെ അന്‍പത്തി അഞ്ചാം മിനിറ്റില്‍ ഒരു പെനാല്‍റ്റി കൂടി ബഌക്ക് ആന്റ് വൈറ്റിന് അനുകൂലമായി കിട്ടിയെങ്കിലും അത് ഗോളാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ശിവദാസനിലൂടെ മൂന്നാം ഗോള്‍ നേടി ബഌക്ക് ആന്റ് വൈറ്റ് കിരീടനേട്ടം ഉറപ്പിച്ചു. അറുപത്തി മൂന്നാം മിനിറ്റില്‍ ബസാം യൂത്ത് ഇന്ത്യക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.

ബഌക്ക് ആന്റ് വൈറ്റ് റെയിന്‍മ്പോ എഫ് സിയുടെ ജംഷീറാണ് ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പുരസ്‌കാരം കൈമാറി. ഫൈനല്‍ മത്സര ചടങ്ങുകള്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. റാന്യസഭാ അംഗവും മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ ഹാരിസ് ബീരാന്‍ എം പി, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു എന്നിവര്‍ പ്രസംഗിച്ചു.

വിജയികളായ ബഌക്ക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സിക്കുള്ള കിരീടം അഡ്വ. പി എം എ സലാം, രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാന്‍ എം പി, കമാല്‍ വരദൂര്‍ റയാന്‍ പോളിക്ലിനിക്ക് എം ഡി മുഷ്ത്താഖ് മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് കൈമാറി. റണ്ണറപ്പായ യൂത്ത് ഇന്ത്യ സോക്കറിനുള്ള ട്രോഫി, അഡ്വ ഹാരിസ് ബീരാന്‍ എം പി, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ നല്‍കി. വിജയികള്‍ക്കുള്ള െ്രെപസ് മണി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, റണ്ണറപ്പായ ടീമിനുള്ള െ്രെപസ് മണി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവര്‍ കൈമാറി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






