
റിയാദ്: ജീവകാരുണ്യ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) വര്‍ണാഭമായ പരിപാടികളോടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രസിഡന്റ് ഉമ്മര്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റിയാദ് ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. അബു മാത്തന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികളായ ഷിബു ഉസ്മാന്‍,ജയന്‍ കൊടുങ്ങല്ലൂര്‍, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്റര്‍ സ്‌കൂള്‍ ക്വിസ് ഫിനാലെക്ക് റിയ സീനിയര്‍ അംഗം മാധവന്‍ സുന്ദര്‍ രാജ് നേതൃത്വം നല്‍കി. സാമൂഹിക സംസ്‌കാരിക മേഖലയിലെ ജീവകാരുണ്യ സന്നദ്ധ സേവകരായ ഷിഹാബ് കൊട്ടുകാട്, സന്തോഷ് പ്രേം വിന്‍ഫ്രഡ്, അഹമ്മദ് ഇമ്ത്യാസ്, ഷൈജു പച്ച എന്നിവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള റിയ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിച്ചു.

25 വര്‍ഷത്തെ റിയയുടെ പ്രയാണം രേഖപ്പെടുത്തിയ സില്‍വര്‍ ജൂബിലിമാഗസിനും ഡിജിറ്റല്‍ മാഗസിനുമായ ‘സില്‍വ റിയ’ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും ഡ്യൂണ്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപും ചേര്‍ന്ന് പ്രകാശനം ചെയ്തു. 25 വര്‍ഷ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊണ്ടുള്ള ഡോക്ക്യൂമെന്ററി പ്രദര്‍ശനവും നടന്നു. തമിഴ് നാട്ടിലെ പുത്തൂര്‍ എന്ന ഗ്രാമത്തിലെ ഇരുന്നൂറില്‍പരം ജനങ്ങള്‍ക്കായി കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ ഒന്നര ലക്ഷം രൂപയുടെ ചെക്ക് ഹ്യുമാനിറ്റേറിയന്‍ ടീമിനു ചടങ്ങില്‍ വെച്ചു കൈമാറി.

റിയയില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ചവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. മെഗാഷോ ആഘോഷത്തില്‍ പ്രശസ്ത പിന്നണി ഗായകരായ നിഖില്‍ മാത്യു, സൗമ്യാ സനാതനന്‍, റിയ അംഗങ്ങള്‍, റിയാദിലെ ഡാന്‍സ് അക്കാദമികള്‍ എന്നിവര്‍ ചേര്‍ന്നു അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി. സെക്രട്ടറി അരുണ്‍ കുമരന്‍ സ്വാഗതവും ഇബ്രാഹിം സുബുഹാന്‍ നന്ദിയും പറഞ്ഞു. ജുബിന്‍ പോള്‍, മഹേഷ് മുരളീധരന്‍, സിനില്‍ സുഗതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






