Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ദമ്മാമില്‍ നവയുഗം ‘പൂവിളി’ അരങ്ങേറി

ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി ഓണാഘോഷം ‘പൂവിളി-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. ദമ്മാം സിഹാത്ത് അല്‍ ഹുറൈദ ഫാമില്‍ നടന്ന പരിപാടി കേരളത്തനിമ നിറഞ്ഞ ഓണസദ്യയോടെയാണ് ആരംഭിച്ചത്. ് വിവിധ വിനോദ കായികമത്സരങ്ങളും അരങ്ങേറി. മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്. പുലികളിയും, നൃത്തവുമായി ആര്‍പ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സില്‍ പ്രവാസി കലാകാരന്മാര്‍ സംഗീതവും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. വാദ്യപ്രകടനം, അഭിനയം, ഹാസ്യ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. മീനു അരുണ്‍ അവതാരകയായിരുന്നു. മത്സര വിജയികള്‍ക്കും പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും ഉപഹാരം സമ്മാനിച്ചു.

ശ്രീകുമാര്‍ വെള്ളല്ലൂര്‍, രഞ്ജിത പ്രവീണ്‍, സാജന്‍ കണിയാപുരം, ബിജു വര്‍ക്കി, അരുണ്‍ ചാത്തന്നൂര്‍, നിസ്സാം കൊല്ലം, ശരണ്യ ഷിബു, തമ്പാന്‍ നടരാജന്‍, സഹീര്‍ഷ, സംഗീത ടീച്ചര്‍, ഷാജി മതിലകം, റിയാസ്, വിനീഷ് അമ്പലപുഴ, മണിക്കുട്ടന്‍, ഷിബുകുമാര്‍, ജാബിര്‍, മഞ്ജു അശോക്, വിനോദ് കുഞ്ഞ്, സിയാദ് കൊല്ലം, കെ.കെ രാജന്‍, നന്ദകുമാര്‍, ഷീബ സാജന്‍, മുഹമ്മദ് ഷിബു, റഷീദ്, ജോസ് കടമ്പനാട്, സാബു വര്‍ക്കല, സുനില്‍, സുധീഷ്, വര്‍ഗീസ്, വിനീഷ് നടകുമാര്‍, അമീന റിയാസ്, ദീപ സുധീഷ്, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top