
ഹായില്‍: തിരുവസന്തം ആയിരത്തി അഞ്ഞുറ് എന്ന പ്രമേയത്തില്‍ ഹായിലില്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. വിവിധ മദ്രസകളിലെ വിദ്യാര്‍ത്ഥികല്‍ അവതരിപ്പിച്ച കലാപരിപാടികള്‍, വനിതകല്‍ക്കായി സംഘടിപ്പിച്ച വിജ്ഞാനപരിക്ഷ, സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന വിമാന ടിക്കറ്റ് കൈമാറല്‍, കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരുടെ ആത്മകഥയെ ആസ്പഥമാക്കി നടത്തിയ മല്‍സര പരിക്ഷയില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് വിതരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, സ്‌നേഹ സംഗമം, സമ്മാനദാന ചടങ്ങ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

അബ്ദുസ്സലാം റഷാദി കൊല്ലം പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഐസിഎഫ് റീജനല്‍ പ്രസിഡന്റ് ബഷീര്‍ സഅദി അധ്യക്ഷത വഹിച്ചു. ഐസിഎഫ് മദീന ചാപ്റ്റര്‍ സാരഥി അബ്ദുല്‍ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎംസിസി പ്രതിനിധി ബഷീര്‍ മാള, നവോദയ പ്രതിനിധി ഹര്‍ഷദ് കോഴിക്കോട്, ഓ ഐ സി സി പ്രതിനിധി ഹൈദര്‍ അലി, ഡോക്ടര്‍ അരവിന്ദ് ജെ ശിവന്‍, മൊയ്‌നുദ്ദീന്‍ അല്‍ അബീര്‍, റെജിസ് ഇരിട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നിയമ കുരുക്കില്‍ പെട്ട് പ്രതിസന്ധിയിലായ പ്രവാസിയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വിതരണം അസ്‌കര്‍ അലി ട്രാവല്‍ റൂട്ട് ഐസിഎഫ് വെല്‍ഫെയര്‍ സമിതി അംഗങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു.

അല്‍ ഹബീബ് മെഡിക്കല്‍ സെന്റര്‍ എംഡി നിസാം അലി പറക്കോട് ഡോക്യുമെന്റുകള്‍ കൈമാറി. കാന്തപുരം ഉസ്താദിന്റെ ആത്മകഥയെ ആസ്പദമാക്കി നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ വ്യക്തിക്ക് ഹായില്‍ അല്‍ അബീര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് കോയിന്‍ ഡോക്ടര്‍ അച്ചു രമേശ്, മൊയിനുദ്ധീന്‍ വല്ലപ്പുഴ തുടങ്ങിയവര്‍ ചേര്‍ന്ന് സമ്മാനിച്ചു സ്‌നേഹവിരുന്നില്‍ അബ്ദുറസാക് മദനി നബിദിന സന്ദേശ പ്രഭാഷണം നടത്തി., ഡോക്ടര്‍ മുഹമ്മദ് സാദിഖ്,നസീര്‍ മുക്കം, അലി മുഹമ്മദ്, ബഷീര്‍ നെല്ലളും, മുനീര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്‌സല്‍ കായംകുളം സ്വാഗതവും ഫാറൂഖ് കൊടുവള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






