Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

‘സിജി’ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുത്ത 20 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പരിപാിെ. എട്ട് മോഡ്യൂളുകളിലായി രൂപകല്‍പ്പന ചെയ്തതാണ് പ്രോഗ്രാം.

ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബ് പരിശീലകയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ശൈല കോയ ആദ്യ സെഷനില്‍ കുട്ടികളുമായി സംവദിച്ചു. കാര്യങ്കമമായി ആശയവിനിമയ നടത്താന്‍ ശേഷി കൈവരിക്കുന്നതും നേതൃഗുണങ്ങളും ചര്‍ച്ച ചെയ്തു. ആത്മവിശ്വാസം വളര്‍ത്താനും സഭാകമ്പം കുറയ്ക്കാനും ഇന്‍സ്റ്റന്റ് സ്പീച്ച്, സ്‌റ്റോറി ടെല്ലിംഗ് തുടങ്ങിയ സെഷനുകള്‍ കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു.

പരിപാടിയില്‍ സിജി റിയാദ് ചെയര്‍മാന്‍ മുനീബ് ബി. എച്ച്, സി.എല്‍.പി കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് തങ്കയത്തില്‍, എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍ റഷീദ് അലി, ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാനന്തേരി, വൈ.എല്‍.പി കോര്‍ഡിനേറ്റര്‍ ഫെബീന നിസാര്‍ എന്നിവര്‍ സംബന്ധിച്ചു. ശഹാന അലി, സൈന ഫര്‍സീന്‍, ഷഫ്‌ന നിഷാന്‍, ഫഹീം റഹ്മാന്‍ എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top