
റിയാദ്: സൗദി എയര്‍ലൈന്‍സ് ദമ്മാം-ലണ്ടന്‍ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിച്ചു. എയര്‍ കണക്റ്റ് പ്രോഗ്രാമറിന്റെയും സൗദി ടൂറിസം അതോറിറ്റിയുടെയും സഹകരണത്തോടെയാണ് സര്‍വ്വീസ്. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നാല് ഭൂഖണ്ഡങ്ങളിലെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കുന്ന നിലവിലുള്ള വ്യോമപാതകളുടെ വിപുലീകരണത്തിന്റെ ഭാഗമാണ് സര്‍വ്വീസ്. ദമ്മാം എയര്‍പോര്‍ട്ട്‌സ് സി.ഇ.ഒ എഞ്ചി. മുഹമ്മദ് അല്‍ഹസ്‌നി, സൗദി എയര്‍ലൈന്‍സ് ഗ്രൗണ്ട് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബാക്ദ എന്നിവരുടെ സാന്നിധ്യത്തില്‍ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് ആദ്യവിമാന സര്‍വിസ് ഉദ്ഘാടനം നടന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






