Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി മൂന്നാം ഘട്ട ക്യാമ്പയിന്‍ ആരംഭിച്ചു. യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സോനാ ജ്വല്ലേഴ്‌സ് കണ്‍ട്രി ഹെഡ് ശ്രീജിത്തിനു അപേക്ഷ ഫോം നല്‍കി ഗ്ലോബല്‍ അംഗം റഷീദ് കൊളത്തറ നിര്‍വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റും പദ്ധതിയുടെ ജനറല്‍ കണ്‍വീനറുമായ നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു.

അബ്ദുള്ള വല്ലാഞ്ചിറ, ഡോ. അബ്ദുള്‍ അസിസ്, നിഹാസ് പുനൂര്‍, സിദ്ധിക്ക് കല്ലുപറമ്പന്‍, ബാലു കുട്ടന്‍, അഡ്വ. എല്‍ കെ അജിത്, സൈഫ് കായംകുളം, നാദിര്‍ഷ റഹ്മാന്‍, മൃദുല വിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ ആമുഖം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top