Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കെഎംസിസി ‘മെഴ്‌സി വിഷന്‍’: ഉംറയ്‌ക്കെത്തിയവര്‍ക്ക് മദീനയില്‍ സ്വീകരണം

മദീന: ഭിന്ന ശേഷിക്കാരായ മലയാളി ഉംറ തീര്‍ത്ഥാടകര്‍ക്ക് മദീന കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം. ദമ്മാം കെ.എം.സി.സി ‘മെഴ്‌സി വിഷന്‍’ പദ്ധതിയുടെ ഭാഗമായി എത്തിയ തീര്‍ത്ഥാടകര്‍ക്കാണ് സ്വീകരണം ഒരുക്കിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ മദീന വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച് ഹോട്ടലുകളിലെത്തിച്ചു. ഈത്തപ്പഴം, മധുരപലഹാരങ്ങള്‍, പൂക്കള്‍ എന്നിവ നല്‍കിയാണ് സ്വീകരിച്ചത്.

തീര്‍ത്ഥാടകര്‍ക്കാവശ്യമായ സഹായങ്ങള്‍ക്കും പരിചരണങ്ങള്‍ക്കുമായി മദീന കെ.എം.സി.സി. വനിതാ വിങ് പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. മൂന്ന് ദിവസങ്ങള്‍ പുണ്യ തീര്‍ത്ഥാടകര്‍ പ്രവാചകന്റെ പള്ളിയിലും മദീന നഗരിയിലെ പ്രധാന സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും.

സ്വീകരണത്തിന് മദീന കെ.എം.സി.സി. സെക്രട്ടറി അഷ്‌റഫ് അഴിഞ്ഞിലം, ട്രഷറര്‍ നഫ്‌സല്‍ മാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ദമ്മാം കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമാണ് ‘മെഴ്‌സി വിഷന്‍’ പദ്ധതി. ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ഉംറ നിര്‍വ്വഹിക്കാന്‍അവസരംഒരുക്കുന്നതാണ് പദ്ധതി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top