
റിയാദ്: സാമൂഹിക കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിറസാനിധ്യമായിരുന്ന ഒഐസിസി നേതാവ് സത്താര്‍ കായംകുളം അനുസ്മരണം സംഘടിപ്പിച്ചു. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയാണ് രണ്ടാം ചരമ ദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചത്. പരിപാിെ ഒഐസിസി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു അധ്യക്ഷത വഹിച്ചു.

നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍, കേളി പ്രസിഡന്റ് സിബിന്‍ ഇക്ബാല്‍, ഇസ്ലാഹി സെന്റര്‍ പ്രതിനിധി ജലീല്‍, ഒഐസിസി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി പ്രതിനിധി ഷാജി സോനാ, സലീം അര്‍ത്തിയില്‍, അഡ്വ. എല്‍കെ അജിത്, ഒഐസിസി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍കാട്,രഘു നാഥ് പറശനികടവ്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണം, സൈഫ് കായംകുളം, ഷാനവാസ് മുനമ്പത്തു, നാദിര്‍ഷ റഹ്മാന്‍, ഹക്കീം പട്ടാമ്പി, ജില്ലാ പ്രസിഡന്റ്മാരായ ബഷീര്‍ കോട്ടയം, സിദ്ധിക്ക് കല്ലുപറമ്പന്‍, സിജോ വയനാട്, ഒമര്‍ ഷരീഫ്, ഷബീര്‍ വരിക്കപ്പള്ളി, ഷാജി മഠത്തില്‍, മാത്യു ജോസഫ്, മാധ്യമ പ്രവര്‍ത്തകരായ വി ജെ നസറുദ്ദീന്‍, ഷിബു ഉസ്മാന്‍, സാമൂഹിക പ്രവര്‍ത്തകരായ സനൂപ് പയ്യനൂര്‍, ഗഫൂര്‍ കൊയിലാണ്ടി, സലീം പള്ളിയില്‍, പികെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






