Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കലാലയം സാഹിത്യോത്സവ് ജനുവരി 9ന്

ജുബൈല്‍: കലാലയം സാംസ്‌കാരിക വേദി 15-ാമത് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു. 2026 ജനുവരി 9ന് ജുബൈലില്‍ സാഹിത്യോത്സവ് അരങ്ങേറും. ഹഫര്‍ അല്‍ ബാതിന്‍, അല്‍ ഖസീം, ഹായില്‍, റിയാദ്, ദമ്മാം, അല്‍ ജൗഫ്, അല്‍ ഖോബാര്‍, ജുബൈല്‍, അല്‍ ഹസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ സാഹിത്യോത്സവത്തില്‍ മാറ്റുരയ്ക്കും. കലാ സാഹിത്യ മേഖലകളിലായി 80തിലധികം മത്സരങ്ങള്‍ നടക്കും. യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളിലെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് നാഷനല്‍ തലത്തില്‍ അവസരം ലഭിക്കും. 30 വയസ്സില്‍ താഴെയുളള സ്ത്രീ പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ അടിസ്ഥാനത്തില്‍ നടക്കാറുള്ള കാമ്പസ് സാഹിത്യോത്സവും നടക്കും.

സംഘാടകര്‍ സമിതി രൂപീകരണ യോഗത്തില്‍ ആര്‍എസ്‌സി നാഷനല്‍ ചെയര്‍മാന്‍ ഉമറുല്‍ ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകനും ഐസിഎഫ് നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗവുമായ അബ്ദുള്‍ കരീം ഖാസിമി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലപ്പുഴ സംഘാടക സമിതി കരട് പ്രഖ്യാപനം നടത്തി. അബ്ദുല്‍ കരീം ഖാസിമി (ചെയര്‍മാന്‍), ശരീഫ് മണ്ണൂര്‍ (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ 111 അംഗ സംഘാടക സമിതി നിലവില്‍ വന്നു.

യോഗത്തില്‍ ശിഹാബ് കായംകുളം (ഒഐസിസി), ബഷീര്‍ വെട്ടുപാറ (കെഎംസിസി), പ്രമുഖ കവി മനോജ് കാലടി, അബ്ദുള്‍ അസീസ് സഅദി (കെസിഎഫ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് അന്‍വര്‍ ഒളവട്ടൂര്‍ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ജലീല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.

നസീര്‍ തുണ്ടില്‍, ജബ്ബാര്‍ ആലപ്പുഴ (ഐസിഎഫ് പ്രസിഡന്റ്), അബ്ദുള്‍ കരീം ഖാസിമി, ജാഫര്‍ കൊടിഞ്ഞി (ഐസിഎഫ് ജുബൈല്‍ ജനറല്‍ സെക്രട്ടറി), സലീം പട്ടുവം, ഉബൈദ് സഖാഫി, അബ്ദുറഹൂഫ് പാലക്കോട്, ശിഹാബ് മാങ്ങാടന്‍, റഹൂഫ് പാലേരി, നൗഫല്‍ ചിറയില്‍, ഇബ്രാഹിം അംജദി തുടങ്ങി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top