Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

ലീഗ് സമുദായത്തിന്റെ പൊതുവേദി: ജംഷീര്‍ അലി ഹുദവി

റിയാദ്: വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്റെ പൊതു വേദിയാണ് മുസ്‌ലിം ലീഗെന്ന് ജംഷീര്‍ അലി ഹുദവി കിഴിശ്ശേരി. കോട്ടക്കല്‍ മണ്ഡലം കെഎംസിസിയുടെ ‘സ്‌ട്രോങ്ങ് സിക്‌സ് മോയിസ്’ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന കെഎംസിസി
ഭാവി തലമുറയുടെ പുരോഗതിക്ക് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തലമുറയില്‍ ലഹരി വ്യാപിക്കുന്നത് തടയാന്‍ രക്ഷിതാക്കള്‍ ബോധവാന്‍മാരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബത്ഹ ഡി പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഐബ് പനങ്ങാങ്ങര, ശരീഫ് അരീക്കോട്, മൊയ്തീന്‍ കുട്ടി പൊന്‍മള, എസ്‌വൈഎസ് മലപ്പുറം ജില്ല ഭാരവാഹികളായ ബി. എസ്. കെ തങ്ങള്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

25 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള 12 പ്രവാസികളെ ആദരിച്ചു. ഇവര്‍ക്കു മെമെന്റോ മണ്ഡലം ഭാരവാഹികള്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു. ഫീസാല്‍ അബ്ദുറഹ്മാന്‍ ഖിറാഅത്ത് നടത്തി. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ അവതാരകനായിരുന്നു.

അബൂബക്കര്‍ സി. കെ പാറ, മൊയ്തീന്‍ കുട്ടി പൂവാട്, ശുഐബ് മന്നാനി കാര്‍ത്തല, ഹാഷിം കുറ്റിപ്പുറം, ദിലൈപ് ചാപ്പനങ്ങാടി, റഷീദ് അത്തിപ്പറ്റ, ജംഷീദ് കൊടുമുടി, ഗഫൂര്‍ കോല്‍ക്കളം, ഫൈസല്‍ എടയൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, ഹമീദ് കോട്ടക്കല്‍, ഫാറൂഖ് പൊന്മള, നൗഷാദ് കണിയേരി, യൂനുസ് ചേങ്ങോട്ടൂര്‍, ഇസ്മായില്‍ പൊന്മള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top