Sauditimesonline

LULU JED
ജിദ്ദ അസീസ് മാളില്‍ ലുലു ഹൈപ്പര്‍ ഉദ്ഘാടനം ചെയ്തു

റിയാദ് തലശ്ശേരി കൂട്ടായ്മ ‘ഫുട്‌ബോള്‍ ഫിയസ്റ്റ’

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ഫുട്‌ബോള്‍ ഫിയസ്റ്റ’ എട്ടാം എഡിഷന്‍ സമാപിച്ചു. അസീസിയ അസിസ്റ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സീനിയര്‍, അണ്ടര്‍ 16, അണ്ടര്‍ 10 വിഭാഗങ്ങളിലായി മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം കളിക്കാര്‍ പങ്കെടുത്തു.

സീനിയര്‍ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോള്‍ മടക്കി മിഷാല്‍ ജംഷിദ് നയിച്ച അത്‌ലറ്റികോ ഡി ചേറ്റംകുന്ന് ചാമ്പ്യന്‍മാരായി. സുകൂലിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ നാരങ്ങാപ്പുറം എഫ്.സിയെ ആണ് തകര്‍ത്തത്. സൈനല്‍ ജി.കെ (ഗോള്‍ഡന്‍ ബോള്‍), അഷ്ഫാക്ക് അഷ്‌റഫ് (ഗോള്‍ഡന്‍ ബൂട്ട്), ജാഫര്‍ ഇസ്മായില്‍ (ഗോള്‍ഡന്‍ ഗ്ലൗ), മിഷാല്‍ ജംഷിദ് (ബെസ്റ്റ് ഡിഫന്‍ഡര്‍), ഐഹാം ജംഷിദ് (എമേര്‍ജിങ് പ്ലയെര്‍), സെനില്‍ ഹാരിസ് (മാന്‍ ഓഫ് ഫൈനല്‍) എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ നേടി.

അണ്ടര്‍ 16 വിഭാഗത്തില്‍ സല്‍മാന്‍ ഷഫീക്ക് നയിച്ച വൈറ്റ് ടൈഗേഴ്‌സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കാഷിഫ് ഷഫീഖിന്റെ ഗ്രീന്‍ ലാന്റ്റെന്‍ ടീമിനെ തകര്‍ത്താണ് വൈറ്റ് ടൈഗേഴ്‌സ് കപ്പുയര്‍ത്തിയത്. ലൂസേഴ്‌സ് ഫൈനലില്‍ ആശിര്‍ നയിച്ച ബ്ലാക്ക് തണ്ടറിനാണ് ജയം. മുഹമ്മദ് ഫര്‍സീന്‍ന്റെ നയിച്ച ബ്ലൂ റേയ്‌സിനെയാണ് കീഴടക്കിയത്. അമാന്‍ മുഹമ്മദ് (ഗോള്‍ഡന്‍ ബോള്‍), ആശിര്‍ (ഗോള്‍ഡന്‍ ബൂട്ട്), സുലൈമാന്‍ (ഗോള്‍ഡന്‍ ഗ്ലൗ), അര്‍ഷ് അസൈന്‍ (ബെസ്റ്റ് ഡിഫന്‍ഡര്‍), ആദം ഇര്‍ഫാന്‍ (മാന്‍ ഓഫ് ഫൈനല്‍) എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

അണ്ടര്‍ 10 വിഭാഗത്തില്‍ മുഹമ്മദ് അലൂഫ് നയിച്ച ബി.വി.ബി കിഡ്‌സ് ടീമിനാണ് കിരീടം. ആദം സെനില്‍ നയിച്ച പി.എസ്.ജി കിഡ്‌സ് റണ്ണേഴ്‌സ് അപിന് അര്‍ഹരായി. റിഫ പ്രതിനിധികളായ (റഫറികള്‍) നൗഷാദ്, മജീദ്, ഷഫീക്ക് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

അഫ്താബ് അമ്പിലായില്‍ ലൈവ് കമന്ററി പറഞ്ഞു. റഫ്ഷാദ് വാഴയില്‍, തൈസി ഗഫൂര്‍, ഷഫീക്ക് ലോട്ടസ് എന്നിവര്‍ സമ്മാനദാന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. പ്രസിഡന്റ് തന്‍വീര്‍ ഹാഷിം സെക്രട്ടറി ഷമീര്‍ ടി.ടി എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് നജാഫ് അവതാരകനായിരിന്നു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഫുഹാദ് കണ്ണമ്പത്ത് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top