
റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലേക്കുളള റോഡ് ഗതാഗതത്തിന് നിയന്ത്രണം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കൊവിഡ് 19 ബാധിതരും ഖത്തീഫിലാണ്. ഈ സാഹചര്യത്തിലാണ് റോഡുകള്‍ താല്‍ക്കാലികമായി അടച്ചത്. ഖത്തീഫ് ഗവര്‍ണറേറ്റിന്റെ പരിധിയിലുളള പ്രദേശങ്ങളിലാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റിന്റെ തെക്കന്‍ പ്രദേശമായ സൈഹാത് മുതല്‍ വടക്ക് സഫ്‌വ വരെയുളള മുഴുവന്‍ റോഡുകളും അടച്ചിട്ടുണ്ട്. ഇവിടെ പ്രത്യേകം പൊലീസ് ചെക് പൊയിന്റുകളും സ്ഥാപിച്ചു. പുറത്തുളളവര്‍ക്ക് ഖത്തീഫിലേക്ക് പൂര്‍ണമായും പ്രവേശനം നിരോധിച്ചു. ഖത്തീഫില്‍ വീടുളളവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഖത്തീഫ് നിവാസികള്‍ക്ക് പുറത്തു പോകുന്നതിനും അനുമതിയില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കൊവിഡ് ബാധിതരും ഖത്തീഫിലാണ്. ഇതോടെ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സൗദി അരാംകോ ഉള്‍പ്പെടെ ജുബൈല്‍ വ്യവസായ മേഖലയിലും ആരോഗ്യ രംഗത്തും ഖത്തീഫില്‍ നിന്നുളള നൂറുകണക്കിന് സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കു ഖത്തീഫ് വിട്ടുപോകാന്‍ അനുമതിയില്ല. ഖത്തീഫിലെ വ്യവസായ കേന്ദ്രങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെ നിവധി വിദേശികളും ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






