
റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓള്‍ഡ് സനയ്യ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏഴ് അംഗങ്ങളടങ്ങിയ സെക്രട്ടറിയേറ്റും പത്തൊമ്പത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. യൂത്ത് വിങും രൂപീകരിച്ചു. മൊയ്തു അരൂര്‍ (പ്രസിഡന്റ്), അര്‍ഷദ് സേട്ട്, ഷഫീഖ് മമ്പാട് (വൈസ് പ്രസിഡന്റുമാര്‍), അലി അക്ബര്‍ (സെക്രട്ടറി), സൈതലവി, അബ്ദുല്‍ സമദ് (ജോയിന്റ് സെക്രട്ടറിമാര്‍), നബീല്‍ മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര കൗണ്‍സിലര്‍മാരായി മുജീബ് പൂക്കോട്ടൂര്‍, ഷാനവാസ് കൊല്ലം, അര്‍ഷദ് സേട്ട് എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വിങുകളുടെ ഭാരവാഹികളായി അബ്ദുല്‍ സമദ്, മുഹമ്മദ് ഷഫീഖ് കൊണ്ടോട്ടി (ക്യൂ എച്ച് എല്‍ സി), സൈതലവി, ജൈസല്‍ (ദഅവ & ജാമിയ അല്‍ ഹിന്ദ്), ഷാനവാസ് കൊല്ലം, നിയാസ് പുളിക്കല്‍ (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷന്‍), സയാന്‍, ഷഹബാസ്, മുആദ്, ഷബിന്‍ (യൂത്ത് ദഅവ), ഷഫീഖ് മമ്പാട്, അഷ്‌റഫ് പൂക്കോട്ടൂര്‍ (സോഷ്യല്‍ വെല്‍ഫെയര്‍/പുണ്യം), സൈനുദ്ധീന്‍ (ക്രിയേറ്റിവ് ഫോറം), അഷ്‌റഫ് മാസ്റ്റര്‍ (പീസ് റേഡിയോ പ്രൊമോഷന്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജാഫര്‍ പൊന്നാനി, ആര്‍.ഐ.സി.സി ദാഈ അബ്ദുള്ള അല്‍ ഹികമി, ഓര്‍ഗനൈസേഷന്‍ പ്രതിനിധി അനീസ് പി.വി. എന്നിവര്‍സംസാരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






