Sauditimesonline

suicide
പെരുകും ലഹരി, മായും ജീവന്‍: പ്രവാസത്തില്‍ പടരുന്ന ആശങ്ക

‘സമുദായം രാഷ്ട്രീയം യുവത’ സംവാദം

റിയാദ്: വെനീസ് റഹ്മ കാമ്പയിന്റെ ഭാഗമായി റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി സംവാദം സംഘടിപ്പിക്കുന്നു. നവംബര്‍ 27 വ്യാഴം വൈകീട്ട് 8.30ന് ബത്ഹ അല്‍ നൂര്‍ ഓഡിറ്റോറിയത്തിലാണ് ‘സമുദായം രാഷ്ട്രീയം യുവത’ എന്ന വിഷയത്തിലാണ് തുറന്ന സംവാദം.

ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഐസിഎഫ് റീജിയന്‍ വുമന്‍ എംപവര്‍മെന്റ് സെക്രട്ടറി ജാബിര്‍ അലി പത്തനാപുരം, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ഒഐസിസി നാഷണല്‍ സെക്രട്ടറി എല്‍കെ അജിത്, കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, റിയാദ് ഇന്ത്യന്‍ മീഡിയാഫോറം രക്ഷാധികാരി വിജെ നസ്‌റുദ്ദീന്‍, വെഫഫെയര്‍ റിയാദ് പ്രൊവിന്‍സ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top