Sauditimesonline

cargo list photo
അംഗീകൃത കാര്‍ഗോ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍

ആശങ്കയുളവാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണം

റിയാദ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആശങ്കയുളവാക്കുന്നതാണെന്ന് മുസ്‌ലിം സംഘടനകളുടെ പൊതുവേദി മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി. എസ്‌ഐആര്‍ സംബന്ധിച്ചു റിയാദിലെ മുഖ്യധാരാ മുസ്ലിം സംഘടനാ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സംഗമം കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

ബിഎല്‍ഓമാരെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ധൃതിപിടിച്ച് നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നില്‍ ഗൂഢമായ ഉദ്ദേശങ്ങളുണ്ടന്ന് അദ്ദേഹം ആരോപിച്ചു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ വിഷയം അവതരിപ്പിച്ചു. സംശയനിവാരണവും നടത്തി. കേരളത്തിലെ ഇലക്ഷന്‍ കമ്മീഷണര്‍ക്ക് പോലും കൃത്യമായ ധാരണയില്ലാത്ത എസ്‌ഐആര്‍, സംശയം ജനിപ്പിക്കുന്നതാണെന്നും തല്ക്കാലം വിവരങ്ങള്‍ നല്‍കി സഹകരിക്കുകയേ നിര്‍വ്വഹമുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ അലി പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റഹ്മത്തെ ഇലാഹി നദ്‌വി സ്വാഗതവും ഖലീല്‍ അബ്ദുല്ല ഖിറാഅത്തും നിര്‍വ്വഹിച്ചു. സദസ്സിന്റെ സംശയ നിവാരണത്തിന് ശേഷം അഡ്വ. അബ്ദുല്‍ ജലീല്‍ സമാപന പ്രഭാഷണംനടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top