
റിയാദ്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേളി കുടുംബത്തില്‍ നിന്ന് 25 അംഗങ്ങള്‍ മത്സര രംഗത്ത്. 13 മുന്‍ അംഗങ്ങളും 10ജീവിത പങ്കാളികളും 2 മക്കളും മത്സരിക്കും. ഇതിനുപുറമെ സഹോദരങ്ങളും രക്ഷിതാക്കളുമായി ആകെ 36 പേരാണ് ഇടതു സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീര്‍ ചാത്തനൂര്‍ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡിലും കേന്ദ്ര കമ്മറ്റി അംഗങ്ങളായിരുന്ന ആര്. നടേശന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂര്‍ ഡിവിഷനിലും, നിസാര്‍ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂര്‍ ഡിവിഷനിലും, ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലും ജനവിധി തേടും. മലാസ് ഏരിയ കമ്മറ്റി അംഗമായിരുന്ന പി.രാജീവന് കണ്ണൂര്‍ കണ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലും, ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുല്‍ ജബ്ബാര്‍ ഉര്ങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലും, ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീര്‍ പനോലന് മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കും.

ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലും, ഇ.കെ. മുഹമ്മദ് ഫാസില്‍ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലും, സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡിലും, അല്‍ഖര്‍ജ് സിറ്റി യൂണിറ്റ് മുന്‍ ട്രഷറര്‍ പാലപ്പെട്ടി അബൂബക്കര്‍ ( സിദ്ധീഖ്) പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 21ആം വാര്‍ഡിലും, അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂര്‍ തളിക്കുളം 17ആം വാര്‍ഡിലും, സുലൈ ഓള്‍ഡ് സനയ്യ അംഗമായിരുന്ന സദാശിവന് നായര്‍ നഗരൂര്‍ ഗ്രാമ പഞ്ചായത്ത് ദര്‍ശനവട്ടം വാര്‍ഡിലും, കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വക്കേറ്റ് നബീല പാറമ്മല്‍ മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലും മത്സരിക്കുന്നു.

നിലവില്‍ അംഗങ്ങളായ ജീവിത പങ്കാളികളായ 10 പേരും ജനവിധി തേടും. ബത്ഹ ഏരിയ സെക്രട്ടറി ഷഫീഖിന്റെ പങ്കാളി ഷഹ്ബാന ഷെറിന് അങ്ങാടിപ്പുറം വാര്‍ഡിലും, റെയില്‍ യൂണിറ്റ് അംഗങ്ങളായ അഷ്ക്കറിന്റെ പങ്കാളി ഉമ്മുഹബീബ കമ്പളക്കല്ല് വാര്‍ഡിലും, ഗോപാലന്റെ പങ്കാളി ശ്രീജ പുനത്തില്‍ ഓമശേരി വാര്‍ഡിലും, അല്‍ ഖര്‍ജ് ഏരിയ രക്ഷാധികാരി സമിതി അംഗം ഗോപാലന്റെ പങ്കാളി ജലജ മണി പത്തനാപുരം ഗ്രാമ പഞ്ചായത്തിലേക്കും, മുസാഹ്മിയ ഏരിയാ ദുര്‍മ്മ യൂണിറ്റ് അംഗം ഭാസ്കരന്റെ പങ്കാളി പ്രിയ കോട്ടപ്പാടം വാര്‍ഡിലും, സുലൈ ഏരിയ മാറത് യൂണിറ്റ് അംഗം സന്തോഷിന്റെ പങ്കാളി ഇന്ദു ഏരൂര്‍ ഗ്രാമ പഞ്ചായത്തിലേക്കും, ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഷാനവാസിന്റെ പങ്കാളി അജീഷ പെരുമ്പടപ്പ വാര്‍ഡിലും, നസീം ഏരിയ പ്രസിഡണ്ട് ഉല്ലാസന്റെ ഭാര്യ ലതിക പടിയൂര്‍ ഗ്രാമ പഞ്ചായത്തിലേക്കും,
ബത്ത ബി യുണിറ്റ് അംഗം മുഹമ്മദലിയുടെ ഭാര്യ റസിന അലി കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലേക്കും ഇസ്തിഹാര്‍ യൂണിറ്റ് പ്രസിഡന്റ് പ്രേം കുമാറിന്റെ മകള്‍ നീതു പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലേക്കും, സനയ്യ അര്‍ബെയ്ന്‍ ഏരിയ കമ്മറ്റി അംഗം സൈദലവിയുടെ മകള്‍ ഫാസില ഷമീര്‍, ഒലയ്യ ഏരിയ ജോയിന്റ് സെക്രട്ടറി അമറിന്റെ പിതാവ് പൂളക്കല്‍ അബ്ദുല്‍ കരീം കാളികാവ് ഗ്രാമ പഞ്ചായത്തിലേക്കും ജനവിധി തേടുന്നു.
കേളി രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗ്ഗീസിന്റെ സഹോദരന് ഐ. തോമസ് കുണ്ടറ പഞ്ചായത്തിലേക്കും, ന്യൂസനയ സെന്റര്‍ യൂണിറ്റ് അംഗം സജിയുടെ സഹോദരന് എസ് കെ സുനി നഗരൂര്‍ പഞ്ചായത്തിലേക്കും, ന്യൂസനയ്യ ഏരിയ ട്രഷര്‍ താജുദ്ദീന്റെ സഹോദരന് ഷമീര്‍ കുമാരപുരം പഞ്ചായത്തിലേക്കും, തഹലിയ യൂണിറ്റ് അംഗം സലിമിന്റെ സഹോദരന് ടി ടി മുഹമ്മദ് തിരൂരങ്ങാടി മു നിസിപ്പാലിറ്റിയിലേക്കും, ബത്ത ഏരിയ റെയില്‍ യൂണിറ്റ് അംഗങ്ങളായ പ്രവിണിന്റെ സഹോദരി മണി സജയന് ബ്ലോക്ക് പഞ്ചായത്തിലേക്കും, പ്രിന്‍സ് തോമസിന്റെ സഹോദരന് അലക്സ് ടോം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും, കുടുംബവേദി അംഗം സുമോള്‍ പ്രസാദിന്റെ സഹോദരന് ടിവി സുധിഷ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് ജനവിധിതേടുന്നത്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






