Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ചേര്‍ത്തുപിടിച്ച സര്‍ക്കാരിന് ശക്തി പകരണം; ഇടതു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം:കേളി കണ്‍വെന്‍ഷന്‍

റിയാദ്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ ആദ്യമായി പ്രവാസികള്‍ക്ക് ക്ഷേമ വകുപ്പ് രൂപീകരിച്ചത് 1998ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരാണ്. 2006 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമ സഭയില്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായി 2008 ല്‍ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിച്ചു. അഞ്ഞൂറ് രൂപയായിരുന്ന പെന്‍ഷന്‍ തുക 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം രണ്ടായിരം രൂപയായും പിന്നീട് 3000 രൂപയായും 3500 രൂപയായും ഉയര്‍ത്തി. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് പ്രവാസി പെന്‍ഷന്‍.

നോര്‍ക്കയുടെ ചികിത്സാ സഹായ പദ്ധതി ‘സാന്ത്വനം’, പ്രവാസികളുടെ ശബ്ദം കേള്‍ക്കാനായി ലോക കേരള സഭ, നോര്‍ക്ക കെയര്‍ പദ്ധതി നടപ്പിലാക്കി ഒരു മാസത്തിനുള്ളില്‍ നിരവധി പ്രവാസികളാണ് ഗുണഭോക്താക്കളായത്. വിദേശ രാജ്യങ്ങളില്‍ പഠനം നടത്തുന്ന വിദ്യര്‍ത്ഥികള്‍ വരെ ഇതിന്റെ ഗുണഭോക്താക്കളാണെന്നും കണ്‍വന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു.

പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഹ്രസ്വകാല അവധിക്ക് നാട്ടിലെത്തുന്നവര്‍ നേരിടുന്ന റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍പരിഹരിക്കാന്‍ പ്രവാസി മിത്രം പോര്‍ട്ടല്‍, പ്രവാസികള്‍ക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പ്രവാസികളുടെ വിവര ശേഖരണത്തിനായുള്ള ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്‌ഫോം, പ്രവാസികള്‍ക്കായി ലൈസന്‍സ് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേകം പരിഗണന എന്നിങ്ങനെ ഒട്ടനവധി പദ്ധതികളിലൂടെ പ്രവാസികളെ ചേര്‍ത്ത് പിടിച്ച ഇടത് സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടത് പക്ഷത്തിന്റെ അംഗങ്ങള്‍ കൂടിയേതീരൂ എന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാന്‍ കായംകുളം, ഐഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ കുറുമാത്തൂര്‍, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ് എന്നിവര്‍ സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി ട്രഷറര്‍ ജോസഫ് ഷാജി നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top