
ജിദ്ദ: തവനൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ കൗണ്‍സില്‍ ശറഫിയ്യയില്‍ മലപ്പുറം ജില്ല ഓഫീസില്‍ നടന്നു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. തവനൂര്‍ മണ്ഡലം കെഎംസിസി കമ്മിറ്റിയ്ക്ക് ജനറല്‍ കൗണ്‍സില്‍ രൂപം നല്‍കി. ഇതോടെ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും നിലവില്‍ വന്നു.

ഭാരവാഹികളായി സമീര്‍ മാങ്ങാട്ടൂര്‍ (പ്രസിഡന്റ്), സദഖത് പെരുമ്പറമ്പ് (ജനറല്‍ സെക്രട്ടറി), കെ. പി അബ്ദുറഷീദ് കൂരട (ട്രഷറര്‍), ശറഫുദ്ദീന്‍ പെരുന്തല്ലൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), നൗഷാദ് ചേനാത്ത്, അബ്ദുറസാഖ് തവനൂര്‍, അബ്ദു ഷുക്കൂര്‍ മറവഞ്ചേരി (വൈസ് പ്രസിഡന്റുമാര്‍), എ. കെ മുഹാദ് മഹ്മൂദ് കാലടി, കെ. പിറഷീദ്പുറത്തൂര്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നിലവില്‍ വരുന്നതിനു പ്രചാരണം നടത്തും. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ തവനൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചു വരുമെന്നും ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സുബൈര്‍ വട്ടോളി, അഷ്‌റഫ് മുല്ലപ്പള്ളി, മുഹമ്മദ് പെരുമ്പിലായി, അബൂട്ടി പള്ളത്ത്, ശറഫുദ്ദീന്‍, ഷാജഹാന്‍, ഹൈദര്‍, മനാഫ്, അബ്ദുറഹ്മാന്‍, ശരീഫ് തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സമീര്‍ മാങ്ങാട്ടൂര്‍ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





