
ദമ്മാം: ഇന്നു അരങ്ങേറുന്ന ‘റിഥം-ട്യൂണ്‍സ് ഓഫ് ഇന്ത്യ 2025’ മെഗാ ഷോയില്‍ പങ്കെടുക്കാന്‍ ദമ്മാമില്‍ എത്തിയ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. ഭാരവാഹികളും, സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും ഉള്‍പ്പെടെ ആരാധകര്‍ ചിത്രയെയും ടീമിനെയും സ്വീകരിയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

പങ്കാളി വിജയ ശങ്കറിനൊപ്പമാണ് കെ.എസ് ചിത്ര എത്തിയത്. കൂടാതെ ഗായകരായ അഫ്‌സല്‍, ശ്രീരാഗ് ഭരതന്‍, ഓര്‍ക്കസ്ട്ര ടീം അംഗങ്ങള്‍ എന്നിവരാണ് കേരളത്തില്‍ നിന്നു ദമ്മാമില്‍ എത്തിയത്. അനാമിക ഉള്‍പ്പെടെയുളള മറ്റു കലാകാരന്‍മാര്‍ വൈകുന്നേരം ദമ്മാമില്‍ എത്തിച്ചേരും. ഇ.ആര്‍ ഇവന്റസുമായി സഹകരിച്ചു നവയുഗം നടത്തുന്ന ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ ഡിസംബര്‍ 5 വെള്ളി വൈകുന്നേരം 3 മുതല്‍ ദമ്മാം ലൈഫ് പാര്‍ക്കില്‍ അരങ്ങേറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






