Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

അമരിയ ഇന്ത്യന്‍ ബ്രീസ് സൂപ്പര്‍ സോക്കര്‍ ഡിസംബര്‍ 11ന്

റിയാദ്: അമരമ്പലം പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മ അമരീയ ഇന്ത്യന്‍ ബ്രീസ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് സുലൈ അല്‍ മുത്തവ്വ പാര്‍ക്ക് സറ്റേഡിയത്തില്‍ ഡിസംബര്‍ 11ന് അരങ്ങേറും. രണ്ട് ദിവസങ്ങളിലായി നെയണ്‍സ് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ റിയാദ് ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷനിലെ 8 ടീമുകള്‍ മാറ്റുരക്കും.

റിഫയുടെ സഹകരണത്തോടെ ടൂര്‍ണമെന്റില്‍ സ്വദേശി പൗരന്മാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. വിജയികള്‍ക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. വിവിദ ടീമുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍ നിന്നെത്തുന്ന കളിക്കാര്‍ക്ക് പുറമെ പ്രവാസ ലോകത്തെ താരങ്ങളും ബൂട്ട് കെട്ടും. ഡിസംബര്‍ 11ന് വ്യാഴം രാത്രി 9ന് ഉദ്ഘാടനം നടക്കും. സൗദിയിലെ കലാ, കായിക, വൈജ്ഞാനിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സുനില്‍ പുലത്ത്, ജംഷി നെടുങ്ങാടന്‍, ഷാഫി മുല്ലപ്പള്ളി, മുജീബ് വരിക്കോടന്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top