Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘പുലര്‍കാല സുന്ദര സ്വപ്‌നങ്ങള്‍’ ഏറ്റുപാടി ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ സംഗീത വിരുന്ന്

ദമ്മാം: സംഗീതത്തിന്റെ സ്വരനാദം ആസ്വാദക ഹൃദയം കീഴടക്കി വാനമ്പാടി കെ.എസ്. ചിത്രയുടെ സംഗീത വിരുന്ന്. മലയള സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി ആലപിച്ച സംഗീത വിരുന്നില്‍ ‘പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍ ഞാനൊരു’ എന്ന ഗാനം സൂര്യോദയത്തിന്റെ പുതുമപോലെ സംഗീതാസ്വാദകരും ഏറ്റുപാടി. ദമ്മാം ലൈഫ് പാര്‍ക്കിലാണ് കെ.എസ്. ചിത്ര നയിച്ച ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ-2025’ മെഗാ ഷോ അരങ്ങേറിയത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നവയുഗം സാംസ്‌ക്കാരിക വേദിയാണ് സംഗീത വിരുന്നൊരുക്കിയത്. കിഴക്കന്‍ പ്രവിശ്യയിലെ കലാകാരന്‍മാര്‍ അണിനിരന്ന നൃത്തനൃത്യങ്ങളും അരങ്ങേറി.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങള്‍ ചിത്ര ആലപിച്ചു. പിന്നണി ഗായകരായ അഫ്‌സല്‍, അനാമിക, ശ്രീരാഗ് ഭരതന്‍ എന്നിവരോടൊപ്പം ഓര്‍ക്കസ്ട്ര സംഘവും ചിത്രയോടൊപ്പം അണിനിരന്നു. കോവിഡിന് ശേഷം ദമ്മാമിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഗീത പരിപാടികളിലൊന്നായിരുന്നു ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top