Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

നാല്പതാണ്ടിന്റെ സ്വരമാധുര്യം; ചിത്രയെ ആദരിച്ച് ദമ്മാം

ദമ്മാം: ചലച്ചിത്ര സംഗീത മേഖലയില്‍ നാലുപതിറ്റാണ്ടു പിന്നിട്ട കെ.എസ് ചിത്രയെ ആദരിച്ചു. ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ വേദിയില്‍ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍ പൊന്നാട അണിഞ്ഞു ചിത്രയെ ആദരിച്ചു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് നവയുഗത്തിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. ഗായകരായ അഫ്‌സല്‍, അനാമിക, ശ്രീരാഗ് ഭരതന്‍ എന്നിവര്‍ക്ക് ആഷിക്, പുഷ്പരാജ്, ബിജുവര്‍ക്കി എന്നിവര്‍ സ്‌നേഹോപഹാരം കൈമാറി. അവതാരകരായ ഗിബിയയ്ക്ക് പ്രിജി കൊല്ലം, മുഹമ്മദ് ഷിബു എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

നവയുഗത്തിന്റെ ബിസ്‌നെസ്സ് എക്‌സലന്‍സ് അവാര്‍ഡ്, യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ബദറുദീന്‍ അബ്ദുള്‍ മജീദിനും, ബിസ്‌നെസ്സ് യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍ 2025 അവാര്‍ഡ് സ്റ്റബിലെക്‌സ് കമ്പനി മാനേജിങ് ഡയറക്ടര്‍ റിയാസ് ഷംസുദ്ധീനും കെ.എസ്.ചിത്ര സമ്മാനിച്ചു. ദമ്മാമിലെ വ്യവസായിയും ചലച്ചിത്രകാരനുമായ ജോളി ലോനപ്പന്‍, റിഥം പ്രോഗ്രാം ലീഗല്‍ കണ്‍സള്‍റ്റന്റ് അഫ്‌സല്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ക്കും കെ.എസ് ചിത്ര പ്രശംസാ ഫലകം സമ്മാനിച്ചു.

‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ പ്രോഗ്രാമിന് നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ആര്‍ ഗോപകുമാര്‍, സജീഷ് പട്ടാഴി, നിസാം കൊല്ലം, ശരണ്യ ഷിബു, തമ്പാന്‍ നടരാജന്‍, മുഹമ്മദ് റിയാസ്, ജാബിര്‍ മുഹമ്മദ്, ബിനുകുഞ്ഞ്, മണിക്കുട്ടന്‍, ഷിബുകുമാര്‍, ഉണ്ണി മാധവം, സാബു വര്‍ക്കല, ഷാജി വടക്കാഞ്ചേരി, ബക്കര്‍ മൈനാഗപ്പള്ളി, രഞ്ജിത പ്രവീണ്‍, വിനീഷ്, മഞ്ജു അശോക്, സിയാദ് പള്ളിമുക്ക്, സുനില്‍ വലിയാട്ടില്‍, നന്ദകുമാര്‍, രാജന്‍ കായംകുളം, സുരേന്ദ്രന്‍, സഹീര്‍ഷ, മനോജ് ബി, ഷഫീഖ്, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top