Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

നിര്‍മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

റിയാദ്: നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്. അറബ് ലോകത്ത് ഒന്നാം സ്ഥാനം എന്ന നേട്ടവും സൗദി അറേബ്യയ നേടി. ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഡക്‌സിലാണ് രാജ്യത്തിന്റെ മികച്ച നേട്ടം. ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രാദേശികവും രാജ്യാന്തര തലത്തിലും സൗദി ഡാറ്റാ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഇടപെടലുകളുടെ വിജയമാണ് നേട്ടത്തിലേയ്ക്കു നയിച്ചത്.

‘ഹുമൈന്‍’ പോലെ പ്രാദേശികമായി വികസിപ്പിച്ച ചാറ്റ്‌ബോട്ടുകള്‍ അറബിക് ഭാഷക്കും പ്രാദേശിക മൂല്യങ്ങള്‍ക്കും അനുസൃതമായി രൂപകല്‍പ്പന ചെയ്ത് വിപണിയില്‍ എത്തിച്ചവയാണ്. ഇതു ദേശീയ സുരക്ഷയ്ക്കും സാംസ്‌ക്കാരിക മാനദണ്ഡങ്ങള്‍ക്കും കരുത്തുപകരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍, ഡിജിറ്റല്‍ ഐഡന്റിറ്റി, പോലീസ്, പബ്ലിക് സേഫ്റ്റി അനലറ്റിക്‌സ്, ആരോഗ്യരേഖകള്‍, രോഗനിര്‍ണ്ണയം, ചികിത്സ, വിദ്യാഭ്യാസം, ബാങ്കിംഗ്, റീട്ടെയില്‍, എനര്‍ജി മാനേജ്‌മെന്റ്, ടൂറിസം, തുടങ്ങി സാധ്യമായ മേഖലകളിലെല്ലാം നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് രാജ്യത്തിന് നിര്‍മിത ബുദ്ധ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top