
റിയാദ്: കാര്‍ഗോ സേവന രംഗത്തെ വ്യാജ ഏജന്റുമാരെ തടയാന്‍ കരുതലോടെ ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നു. ജൂബൈലില്‍ നിന്നു ശേഖരിച്ച കാര്‍ഗോ കാര്‍ട്ടനുകള്‍ നാട്ടിലെത്തിക്കാതെ ജിദ്ദയില്‍ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലെത്തിയത് കണ്ടെത്തിയതോടെയാണ് നടപടികളെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗോ സ്ഥാപനങ്ങള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു ഉപഭോക്താക്കളുടെ പരാതികള്‍ക്കു പരിഹാരം കണ്ടെത്തും. ഇതിനായി ഏകീകൃത ടോള്‍ ഫ്രീ നമ്പര്‍, വെബ്‌സൈറ്റ്, സൗദി നിയമ വിദഗ്‌ന്റെ സഹായം എന്നിവ പ്രയോജനപ്പെടുത്തും. നിശ്ചിത നിരക്കില്‍ കുറവ് സര്‍വീസ് ചാര്‍ജ് ഈടാക്കി കാര്‍ഗോ ശേഖരിക്കുന്നവര്‍ തട്ടിപ്പുകാരാണ്. ഇത്തരക്കാര്‍ക്ക് ഓഫീസും ലൈസന്‍സും ഉണ്ടാവില്ല. ഇതു ഉപഭോക്താക്കള്‍ തിരിച്ചറിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

റിയാദിലെ അംഗീകൃത കാര്‍ഗോ സ്ഥാപനങ്ങളുടെ പട്ടികയും അസോസിയേഷന്‍ പുറത്തുവിട്ടു. (1) എസ്ടി കാര്‍ഗോ (2) അറബ് കാര്‍ഗോ (3) കെടി കാര്‍ഗോ (4) എബിടി കാര്‍ഗോ (5) ഐസിഎ കാര്‍ഗോ (6) എസിഎസ് കാര്‍ഗോ, (7) അബാസീന്‍ കാര്‍ഗോ, (8) ബിഎം കാര്‍ഗോ, (9) എയര്‍ലിങ്ക് കാര്‍ഗോ, (10) സിംപിള്‍ കാര്‍ഗോ (11) ബിപിഎല്‍ കാര്‍ഗോ (12) റോളക്‌സ് കാര്‍ഗോ, (13) സാഹെര്‍ കാര്‍ഗോ, (14) ആര്‍എംആര്‍ കാര്‍ഗോ (15) ഗള്‍ഫ് കാര്‍ഗോ, (16) സ്റ്റാര്‍ കാര്‍ഗോ (17) എസ് കാര്‍ഗോ, (18) ഫാദ് കാര്‍ഗോ, (19) എബിസി കാര്‍ഗോ, (20) എവിഎം കാര്‍ഗോ, (21) നൂറ കാര്‍ഗോ, (22) എ 2 സെഡ് കാര്‍ഗോ, (23) അമിര്‍ കാര്‍ഗോ, (24) കാര്‍ഗോ ട്രാക്, (25) എടി കാര്‍ഗോ, (26) സാം എക്‌സ്പ്രസ് കാര്‍ഗോ, (27) ഇസി കാര്‍ഗോ (28) റെഡ്എക്‌സ് കാര്‍ഗോ, (29) ഡിഎച് കാര്‍ഗോ, (30) എബി കാര്‍ഗോ, (31) അല്‍ സാഗല്‍, (32) അറബ്‌സാസ് കാര്‍ഗോ എന്നിവയാണ് ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍ അംഗങ്ങളെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






