Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

വയനാടന്‍ സ്‌പോര്‍ട്‌സ് മീറ്റ്; കല്‍പ്പറ്റ ചലഞ്ചേഴ്‌സ് ജേതാക്കള്‍

നറിയാദ്: വയനാടന്‍ പ്രവാസി അസോസിയേഷന്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങളാണ് അരങ്ങേറിയത്. മത്സരത്തില്‍ കല്‍പ്പറ്റ ചലഞ്ചേഴ്‌സ് ചാമ്പ്യന്‍മാരായി.

ഫുട്ബാള്‍ വിജയികള്‍ക്കുള്ള ട്രോഫി അസോസിയേഷന്‍ രക്ഷാധികാരി അലി പാറയില്‍ സമ്മാനിച്ചു. ക്രിക്കറ്റ് വിജയിക്കുള്ള ട്രോഫി പ്രസിഡന്റ് കുഞ്ഞി മുഹമ്മദും ജനറല്‍ സെക്രെട്ടറി വര്‍ഗീസ് പൂക്കോളയും ചേര്‍ന്ന് വിതരണം ചെയ്തു. അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സലാമുദ്ദീന്‍, നവാസ്, ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top