
റിയാദ്: സൗദിയിലെ കരുനാഗപ്പള്ളി കൂട്ടായ്മ ‘നന്മ’ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സുലൈ ഷാലിഹാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജാനിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ ബോഡി യോഗമാാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. നൗഫല്‍ കോടിയില്‍ (പ്രസിഡന്റ്), അഖിനാസ് എം കരുനാഗപ്പള്ളി (ജനറല്‍ സെക്രട്ടറി), റിയാസ് വഹാബ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

വൈസ് പ്രസിഡന്റുമാരായി ഷാജഹാന്‍ മൈനാഗപ്പള്ളി, ഷമീര്‍ തേവലക്കര, ഷൈന്‍ഷാ എന്നിവരാണ്. ജോയിന്റ് സെക്രട്ടറിമാരായി നൗഫല്‍ നൂറുദ്ദീന്‍, ഷാനവാസ്, ഹരിക്കുട്ടന്‍, ജോയിന്റ് ട്രഷററായി അനസ് സലീം എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുല്‍ ഷുക്കൂര്‍ മണപ്പള്ളി (ഹ്യുമാനിറ്റി കണ്‍വീനറായി), റമീസ് കബീര്‍, അജ്മല്‍ റോഷന്‍, മുനീര്‍ പുളിമൂട്ടില്‍ (ഹ്യൂമാനിറ്റി ജോയിന്റ് കണ്‍വീനര്‍മാര്‍). ജാനിസ് (മീഡിയ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ്), സജീവ് (സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍), മുനീര്‍ ജലാലുദ്ദീന്‍ (ആര്‍ട്ട് കണ്‍വീനര്‍) എന്നിവരാണ്. പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജനുവരി ആദ്യം ചുമതലയേല്‍ക്കും.

രക്ഷാധികാര സമിതി അംഗങ്ങളായി സത്താര്‍ മുല്ലശ്ശേരി, റിയാസ് സുബൈര്‍, അഷ്‌റഫ് മുണ്ടയില്‍, ഷിഹാബ് കുഴി, സക്കീര്‍ ഹുസ്സൈന്‍ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളാ്‌യി ബഷീര്‍ ഫത്തഹുദ്ദീന്‍, അനസ് ലത്തീഫ്, നവാസ് ലത്തീഫ്, യാസര്‍ പണിക്കത്ത്, സുല്‍ഫിക്കര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സിനു അഹമ്മദ് (സൗദി നാഷണല്‍ കോഡിനേറ്റര്‍). മന്‍സൂര്‍ കല്ലൂര്‍ (കേരള കോഡിനേറ്റര്‍) നിര്‍വ്വാഹക സമിതി അംഗങ്ങളായി ഷമീര്‍ കൂനയ്യത്ത്, ഷമീന്‍, മാഹീന്‍, സഹദ്, ഷെഫീഖ്, ബിലാല്‍, ഫഹദ്, ഷുക്കൂര്‍, നൗഫല്‍, ഇഖ്ബാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






