
റിയാദ്: സര്‍ഗ സംവാദങ്ങള്‍ അരങ്ങുണര്‍ത്തിയ കേളി സാഹിത്യോത്സവം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാറും, സാഹിത്യകാരി ദീപാ നിശാന്തും പങ്കെടുത്ത ‘ആധുനിക കാലത്തെ വായന, മാധ്യമം, നവമാധ്യമം – പ്രസക്തിയും സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം വിശകലനം ചെയ്തു. പാനല്‍ ചര്‍ച്ചയില്‍ വിപിന്‍ കുമാര്‍ മോഡറേറ്ററായിരുന്നു. മാധ്യമങ്ങളിലൂടെ വര്‍ഗീയതയും അധികാര രാഷ്ട്രീയവും സാധാരണവല്‍ക്കരിക്കപ്പെടുന്നു. അധികാര രാഷ്ട്രീയത്തിന്റെ മാധ്യമ പ്രതിഫലനം ഉള്‍പ്പെടെ വിവിധ വശങ്ങള്‍ സംവാദത്തില്‍ വിഷയമായി.

‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. അരുണ്‍ കുമാറുമായി എം. എം. നയീമും സംവദിച്ചു. ‘ഇന്ത്യന്‍ മത നിരപേക്ഷതയുടെ വീണ്ടെടുപ്പും കേരള ബദലും’ എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടവുമായി വിപിന്‍ കുമാറും, ‘മാറുന്ന സ്ത്രീ: സമൂഹത്തിലും സാഹിത്യത്തിലും’ എന്ന വിഷയത്തില്‍ ദീപാ നിശാന്തുമായി സീബാ കൂവോടും സംവദിച്ചു.
കേളി കലാ സാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമയാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






