Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

സുബിനും സതീഷിനും ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍

ദുബൈ: കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരില്‍ നിന്നു ലഭിച്ച രചനകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഇംഗ്ലണ്ടില്‍ നിന്നുള്ള സുബിന്‍ അയ്യമ്പുഴയുടെ ‘ഹ്യൂമന്‍ ബീസ്റ്റ്’ കഥ പുരസ്‌കാരത്തിനും മലേഷ്യയില്‍ നിന്നുള്ള സതീഷന്‍ ഒ പിയുടെ ‘പൂരപ്പറമ്പില്‍ ഒരാണ്‍കുട്ടി’ കവിത പുരസ്‌കാരത്തിനും അര്‍ഹത നേടി.

കെ ടി സൂപി, സുറാബ്, നജീബ് മൂടാടി, മജീദ് സൈദ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ രചനകള്‍ തിരഞ്ഞെടുത്തത്. രചനാശൈലിയിലെ സവിശേഷതകള്‍ കൊണ്ടും പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ടും മികച്ചുനില്‍ക്കുന്നവയാണ് തിരഞ്ഞെടുക്കപ്പെട്ട കൃതികളെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യങ്ങളോട് മൈത്രിയുടെയും സൗഹാര്‍ദത്തിന്റെയും പാരമ്പര്യത്തില്‍ നിന്നുകൊണ്ട് സംവദിക്കുന്ന രചനകള്‍ വര്‍ത്തമാന കാലത്ത് വലിയ പ്രതീക്ഷയാണെന്നും ജൂറി വിലയിരുത്തി. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയില്‍ ഫലകവും അനുമോദന പത്രവും സമ്മാനിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top