Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

അബഹയില്‍ സിറ്റി ഫ്‌ളവര്‍ ഉദ്ഘാടനം ചെയ്തു; കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖല സിറ്റി ഫ്‌ളവര്‍ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ അബഹയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദ് ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടൗണ്‍ സെന്ററിലാണ് പുതിയ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡണ്ട് ഫിനാന്‍സ് ഹസീബ് റഹമത്ത്, ഓപറേഷന്‍ മാനേജര്‍ അഭിലാഷ് നമ്പ്യാര്‍, സിനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ കെ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍ നാഷിദ് എന്നിവരും സാന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. കൂടാതെ നിരവധി ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്. എല്ലാ ഉത്പ്പന്നങ്ങളും ഒരുകുടകീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്‌റ്റോര്‍ സജ്ജികരിച്ചിരിക്കുന്നത്. വിവിധ ശ്രേണിയിലുളള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും പുതിയ ശാഖയില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top