Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

കേളി പുതുവത്സര കലണ്ടര്‍ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു. ബദിയയിലെ മാര്‍ക്ക് ആന്‍ഡ് സേവ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. ബദിയ ഏരിയ സെക്രട്ടറി കിഷോര്‍ ഇ. നിസാം ആമുഖ പ്രസംഗം നടത്തി.

പത്ത് വര്‍ഷമായി കലണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കെടിപി കൊബ്ലാന്‍ പൈപ്പ്‌സിനൊപ്പം മിര്‍സാദ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് സപ്ലൈയും സഹകരിച്ചാണ് പുതു വര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. കൊബ്ലാന്‍ സെയില്‍സ് മാനേജര്‍ സിദ്ദിക്ക് അഹമ്മദ്, മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവര്‍ക്ക് കലണ്ടര്‍ കൈമാറി മിര്‍സാദ് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രസാദ് വഞ്ചിപ്പുര പ്രകാശനം നിര്‍വഹിച്ചു.

കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങള്‍, അവധി ദിവസങ്ങള്‍, സ്മരണീയ ദിനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇന്ത്യന്‍ എംബസി, സൗദി ലേബര്‍ വകുപ്പ്, വിവിധ എമര്‍ജന്‍സി നമ്പറുകള്‍, സൗദിയിലെ പ്രധാന ആശുപത്രികള്‍, മലയാള മാധ്യമങ്ങള്‍, കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാരുടെ ഓഫീസ് ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ പ്രവാസികള്‍ക്ക് ആവശ്യമായ പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷവും കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ കേളി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളും കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, സ്‌പോണ്‍സര്‍മാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top