
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി പ്രവര്‍ത്തകന്‍ ഷമല്‍ രാജിന് ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റി യാത്രയപ്പ് നല്‍കി. ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗം, ഏരിയാ വൈസ് പ്രസിഡന്റ്, ലാസുര്‍ദി യൂണിറ്റ് സെക്രട്ടറി, ഏരിയാ സൈബര്‍ വിംഗ് കണ്‍വീനര്‍ എന്നീ നിലകളില്‍ സജീവമാണ് ഷമല്‍ രാജ്.

ഇസ്‌കാന്‍ വില്ലയില്‍ നടന്ന പരിപാടിയില്‍ ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പന്ത്രണ്ട് വര്‍ഷത്തിലേറെയായി യുണൈറ്റഡ് വുഡ് പ്രോഡക്റ്റ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി ആണ്. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി കേന്ദ്ര കമ്മറ്റി അംഗവും സംസാരിക കമ്മറ്റി കണ്‍വീനറുമായ ഷാജി റസാഖ്, ഏരിയാ പ്രസിഡന്റ് നിസ്സാര്‍ മണ്ണഞ്ചേരി ,ഏരിയാ ട്രഷര്‍ താജുദീന്‍, ഏരിയാ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ നാസര്‍, ഏരിയാ ജോയിന്റ് ട്രഷര്‍ അബ്ദുഅബ്ദുല്‍ കലാം,ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീഷ്, രാജേഷ് ഓണക്കുന്ന്, സതീഷ് കുമാര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാര്‍, ഷൈജു ചാലോട്, കരുണാകരന്‍ മണ്ണടി, സജി കാവന്നൂര്‍, യൂണിറ്റ് ട്രഷര്‍ അരുണ്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്, പ്രവീണ്‍, രാജന്‍ യൂണിറ്റ് അംഗങ്ങളായ രഞ്ജിത്ത്, വിജേഷ്, സുജിത്, ഗ്യാസ്ബക്കാല യൂണിറ്റ് അംഗങ്ങളായ സുദര്‍ശന്‍, പ്രബീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഏരിയാ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍, ഏരിയാ സെക്രട്ടറി തോമസ് ജോയി,യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി രാജേഷ് ഓണക്കുന്ന് എന്നിവര്‍ വിവിധ ഘടകങ്ങള്‍ക്കു വേണ്ടി ഉപഹാരങ്ങള്‍ കൈമാറി. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു. യാത്രയയപ്പിന് ഷമല്‍ രാജ് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






