Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

എറണാകുളം കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം

റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് പതിനാലാം വാര്‍ഷികം ആഘോഷിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷവും അരങ്ങേറി. എടപ്പ ക്രിസ്മസ് വാര്‍ഷിക ഫെസ്റ്റ്-2025 എന്ന പേരിലായിരുന്നു ആഘോഷം. സുലൈ സലാഹിയ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ധീന്‍ സഹ്‌റ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസ് ലോകത്തിന് പഠിപ്പിച്ച ‘സമ്മാനം നല്‍കുക’ എന്ന സംസ്‌കാരം പുതുവത്സരത്തില്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംഘടനയെ പരിചയപ്പെടുത്തി വൈശാഖ് മുരളീധരന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. വാര്‍ഷിക എക്‌സലന്‍സ് അവാര്‍ഡുകള്‍ ഉസ്മാന്‍ പരീത് (ഹ്യുമാനിറ്റേറിയന്‍), ഹബീബ് അബൂബക്കര്‍ (ബിസിനസ്സ്), ജോയ് ചാക്കോ (ബിസിനസ്സ്), സബീന സാലി (വുമണ്‍ ഐക്കണ്‍), നെജു അഹമ്മദ് കബീര്‍ (ലൈഫ്‌ടൈം അച്ചീവ്‌മെന്റ്) എന്നിവര്‍ക്ക് സമ്മാനിച്ചു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, വിവിധ സംഘടനാ നേതാക്കളായ സുരേന്ദ്രന്‍ കൂട്ടായി (എന്‍ര്‍കെ ഫോറം), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), രണ്‍ജിത് അനസ് (കൊച്ചിന്‍ കൂട്ടായ്മ),

സാജു ദേവസ്സി (പെരുമ്പാവൂര്‍ അസോസിയേഷന്‍), ഷുക്കൂര്‍ ആലുവ (ഒഐസിസി), മുജീബ് മൂലയില്‍ (കെഎംസിസി), നൗഷാദ് ആലുവ (ഡബ്ലുഎംഎഫ്), ജിബിന്‍ സമദ് (ഫോര്‍ക്ക), ബാബു പറവൂര്‍ (എടപ്പ അഡ്‌വൈസറി മെമ്പര്‍), നസ്രിയ ജിബിന്‍, സൗമ്യ സക്കറിയ, അമൃത മേലെമഠം (ഇഡബ്ലിയുസി), പരിപാടിയുടെ അണിയറ പ്രവര്‍ത്തകരായ ഷജീര്‍ പിഎം, ഗോപകുമാര്‍ പിറവം, അജീഷ് ചെറുവട്ടൂര്‍, മുഹമ്മദ് ഉവൈസ്, നിഷാദ് ചെറുവട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സഹല്‍ പെരുമ്പാവൂര്‍, ലിയ ഷജീര്‍, റസാന നബീല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്രിസ്മസ് പുതുവത്സര സംഗീത കലാ വിരുന്നില്‍ കുട്ടികളുടെ ഫാഷന്‍ ഷോ, സിനിമാറ്റിക് ഡാന്‍സ്, മാര്‍ഗംകളി, മ്യൂസിക് ഷോ, ക്രിസിന്റെ ഗിറ്റാര്‍ ഫ്യൂഷന്‍, ബ്ലൈന്‍ഡ് ഫോള്‍ഡഡ് പെര്‍ഫോമന്‍സ്, വോയിസ് ഓഫ് ഏഞ്ചല്‍സിന്റെ കരോള്‍ ഗാനങ്ങള്‍, ഗോള്‍ഡന്‍ സ്പാരോസ് ടീ മും എക്‌സിക്യൂറ്റീവ്‌സും ഫാമിലിയും അവതരിപ്പിച്ച വിവിധ ഫ്യൂഷന്‍ ഡാന്‍സുകള്‍, രാഹുല്‍ രാജ് ടീം അവതരിപ്പിച്ച മെഡ്‌ലി, ജോയ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോള്‍ എന്നിവ അരങ്ങേറി.

റഫീഖിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കൊച്ചിന്‍ കൂട്ടായ്മയുടെ ചായക്കട എല്ലാവരുടെയും ആകര്‍ഷണമായിരുന്നു. ജൂബി ലൂക്കോസ്, സഫ്‌ന അമീര്‍ എന്നിവര്‍ കണ്‍വീനര്‍മാരായ പരിപാടി സലാം പെരുമ്പാവൂര്‍, എം സാലി ആലുവ, അഷ്‌റഫ് മുവ്വാറ്റുപുഴ, ഷാജി കൊച്ചിന്‍, സക്കീര്‍ കലൂര്‍, ജിബിന്‍ രാജ്, അജ്‌നാസ് ബാവു, നസീര്‍ കൊച്ചിന്‍, അംജദ് അലി, പ്രവീണ്‍ ജോര്‍ജ്, അഡ്വ അജിത്ഖാന്‍, ലാലു വര്‍ക്കി, രാഹുല്‍ രാജ്, തസ്ലീം, ഷെബി അലി, അനസ് കോതമംഗലം, ഫാരിസ്, നബീല്‍, സ്വപ്ന ഷുക്കൂര്‍, സുജ ഗോപകുമാര്‍, മിനി വക്കീല്‍, നൗറീന്‍ ഹിലാല്‍, എയ്ഞ്ചല്‍ ജോണ്‍, റിസ്‌വാന, താജുദ്ദിന്‍, സൗമ്യ സക്കറിയ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രെഷറര്‍ അമീര്‍ കാക്കനാട് നന്ദിയും നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top