Sauditimesonline

PRAVASI LEGAL CELL
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

കരുനാഗപ്പളളിയുടെ നന്മക്കൂട്ട്; ‘നന്മോത്സവം’ ഫെബ്രു. 6ന് റിയാദില്‍

റിയാദ്: കരുനാഗപ്പളളി പ്രവാസി കൂട്ടായ്മ ‘ന്‌നമ’ ആറാം വാര്‍ഷികം ആഘോഷിക്കുന്നു. ‘നന്മോത്സവം-2026’ എന്ന പേരില്‍ ഫെബ്രുവരി 6ന് റിയാദ് ഷോല മാള്‍ അല്‍വഫ ഓഡിറ്റോറിയത്തിലാണ് ആൃേഘാഷം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.

കലോത്സവ പ്രതിഭയായ അസിന്‍ വെള്ളില, പട്ടുറുമാല്‍ സീസണ്‍ 12 ടൈറ്റില്‍ വിന്നറും ഫഌവഴ്‌സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌ന നിസ്സാം, ശിവഗിരി മഹാസമ്മേളനത്തില്‍ ദൈവദശകം ആലപിച്ച് ശ്രദ്ധനേടിയ അഷ്ഫിയ അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറും.

വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സുലൈമാനിയ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് സെന്ററില്‍ ജനുവരി 30ന് രാവിലെ 7 മുതല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top